കൊല്ലം.ജോജു ജോർജ് വിഷയത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. നിയമപരമായും രാഷ്ട്രീയമായും കോൺഗ്രസ് ഏതറ്റംവരെയും പോകും. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജോജുജോർജാണ് കോൺഗ്രസിനെ സമീപിച്ചതെന്നും കൊടിക്കുന്നിൽ പറഞ്ഞു.

കോൺഗ്രസിനെ സംബന്ധിച്ച്
ജോജു ജോർജ് പ്രശ്നത്തിന് പിന്നില്‍ സി പി എം രാഷ്ട്രീയം കളിക്കുന്നു എന്ന വിലയിരുത്തലുണ്ട് ജോജു ജോർജ്ജ് സിപിഎമ്മിൻ്റ ചട്ടുകമാണെന്ന് നേതാക്കളാണ് പറഞ്ഞത്, കൊച്ചിയിൽ വിവാദമായ സമരത്തിന്റെ ഉദ്ഘാടകൻ കൂടിയായിരുന്ന കൊടിക്കുന്നിൽ സുരേഷ് എംപി അന്നു തന്നെ സംഘര്‍ഷത്തെ ന്യായീകരിച്ചിരുന്നു.

എത്രയൊക്കെ വെള്ളപൂശിയാലും റോഡ് തടയല്‍ അബദ്ധത്തില്‍ കലാശിച്ചു എന്നത് നേതൃത്വത്തിന് ബോധ്യമായതിന്ഡറെ അടിസ്ഥാനത്തില്‍കൂടിയാണ് തിങ്കളാഴ്ചയിലെ ചക്രസ്തംഭന സമരം പരിധിവിടാതിരിക്കാന്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കുന്നത്.

ഒത്തുതീർപ്പ് ചർച്ചയിൽ നിന്ന് ജോജുജോർജ് പിന്നാക്കം പോയത് കോൺഗ്രസിന് ക്ഷീണം ആയി എന്നതും കൊടിക്കുന്നിലിൻ്റെ വാക്കുകളിൽ വ്യക്തം. ഒത്തു തീർപ്പ് ചർച്ചയ്ക്ക് മുൻകൈ എടുത്തു വന്നത് ജോജു ആണ്. ഇതിന്റെ അടിസ്ഥാനത്തിൽ ചില മധ്യസ്ഥർ കോൺഗ്രസ് നേതാക്കളെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് പ്രശ്നപരിഹാര ചർച്ച നടന്നെങ്കിലും സിപിഎം ഇടപെട്ട് ജോജുവിനെ പിന്തിരിപ്പിച്ചു എന്നുമാണ് കൊടിക്കുന്നിൽ അടക്കമുള്ള നേതാക്കളുടെ വിലയിരുത്തല്‍.

അതേസമയം കോണ്‍ഗ്രസിനെ ഊരാക്കുടുക്കിലാക്കിയ വിവാദമെന്നനിലക്ക് കേസ് കടുപ്പിച്ച് നിലനില്‍ക്കാനാണ് സിപിഎമ്മിനും ഇടതു ചേരിക്കും ആഗ്രഹം. ജോജുവിന്റെ കാർ തകർത്ത സംഭവത്തിൽ കൂടുതൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ നിയമ നടപടി എന്ന നിലയിൽ കാര്യങ്ങൾ എത്തുന്നത് ഇതിനാലാണെന്ന് സൂചനയുണ്ട്.