കോട്ടയം.സർക്കാർ ഇടപെട്ടതോടെ ആരോപണ വിധേയനായ അധ്യാപകനെ ഗവേഷണ മേധാവി സ്ഥാനത്തു നിന്ന് എംജി യൂണിവേഴ്സിറ്റി നീക്കി. അതേസമയം സർവകലാശാലയുടെ നടപടി പൊടിക്കൈ മാത്രമെന്നും , അധ്യാപകനെ നാനോ സെൻററിൽ നിന്നും പിരിച്ചു വിടാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഗവേഷക വിദ്യാർഥിനി പറയുന്നു.


ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് അധ്യാപകനെ ഡയറക്ടർ നീക്കം ചെയ്യാൻ തീരുമാനിച്ചത്. വിദ്യാർത്ഥികളുടെ പരാതി പഠിക്കാൻ നാലംഗ സമിതിയും യൂണിവേഴ്സിറ്റി നിയോഗിക്കാനും സിൻഡിക്കേറ്റ് തീരുമാനം ആയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിൻ്റെ നിർദേശങ്ങൾ കൂടി പരിഗണിച്ച് ആണ് നടപടി. എന്നാൽ സർവകലാശാലയുടെ
നിർദേശങ്ങൾ തള്ളിയ ഗവേഷണ വിദ്യാർഥിനി സമരം തുടരുമെന്ന് അറിയിച്ചു.

യൂണിവേഴ്സിറ്റികൾ വിശ്വാസം നഷ്ടപ്പെട്ടതിനാൽ സർക്കാർ തന്നെ കേൾക്കണമെന്നും ഗവേഷക വിദ്യാർഥിനി ആവശ്യപ്പെടുന്നു….

ആരോപണവിധേയനായ അധ്യാപകനെ സംരക്ഷിക്കുന്ന വൈസ് ചാൻസലറും സ്ഥാനത്തുനിന്ന് നീക്കണം എന്നും വിദ്യാർഥിനി ആവശ്യപ്പെട്ടു. അതേസമയം വി സി സർവ്വകലാശാല ചാൻസലർ കൂടിയായ ഗവർണറെ നേരിൽ കണ്ട് വിശദീകരണം നൽകി. വിഷയം എത്രയും പെട്ടെന്ന് പരിഹരിക്കണം എന്ന് സർക്കാർ താല്പര്യം കൂടി പരിഗണിച്ചായിരുന്നു യൂണിവേഴ്സിറ്റി നടപടി.