ശാസ്താംകോട്ട: തകർന്നുകിടക്കുന്ന ഷട്ടറു(ചീപ്പ്)കളിലൂടെ ശാസ്താംകോട്ട തടാകത്തിൽനിന്ന്‌ ലക്ഷക്കണക്കിനു ലിറ്റർ ജലം കല്ലടയാറ്റിലേക്ക് ഒഴുകുന്നു. കാലപ്പഴക്കത്താൽ കോൺക്രീറ്റുകൾ ദ്രവിച്ചു. കൽക്കെട്ടുകൾ തകർന്നു. ഇതുവരെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല.

മുതുപിലാക്കാട് പുന്നമൂട് ബണ്ടിലുള്ള മൂന്നു ചീപ്പുകളും തകർന്നുകിടക്കുന്നതാണ് ജലനഷ്ടത്തിനു കാരണം. ഇവ തുറന്നനിലയിലാണ്. വേനൽക്കാലത്ത് സമീപത്തെ കല്ലട ഏലായിലേക്ക് കൃഷിക്ക് വെള്ളം തുറന്നുവിടുന്നതിനാണ് കാലങ്ങൾക്കുമുൻപ്‌ ചീപ്പ് സ്ഥാപിച്ചത്. വേനലിൽ തടാകം ഉൾവലിഞ്ഞതോടെ മൈനർ ഇറിഗേഷൻ വിഭാഗം ഷട്ടറുകൾ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ മുതുപിലാക്കാട് പുന്നമൂട് ബണ്ട് ഭാഗത്തും ജലനിരപ്പുയർന്ന് ഷട്ടറിലൂടെ ലിറ്ററുകണക്കിന് ശുദ്ധജലം സമീപത്തെ ഏലായിലേക്ക് ഒഴുകുകയാണ്