തിരുവനന്തപുരം. സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന് പരസ്യശാസന നല്‍കാന്‍. സിപിഎം സംസ്ഥാന സമിതി തീരുമാനം.അമ്പലപ്പുഴയിലെ വീഴ്ച കാരണമാക്കി നടത്തിയ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് അച്ചടക്ക നടപടി.സുധാകരന്റെ നിഷേധ സ്വഭാവം പ്രചരണത്തില്‍ പ്രതിഫലിച്ചു.

അമ്പലപ്പുഴ സ്ഥാനാര്‍ഥിയാവാന്‍ ആഗ്രഹിച്ചിരുന്നു. സ്ഥാനാര്‍ഥിത്വം കിട്ടാതായപ്പോള്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചില്ല.മണ്ഡലം കമ്മിറ്റി സാമ്പത്തികമായി പരാജയപ്പെട്ടപ്പോള്‍ സഹായിച്ചില്ല.എച്ച് സലാമിനെതിരായ പോസ്റ്റര്‍ പ്രചാരണത്തെ പ്രതിരോധിച്ചില്ല അന്വേഷണം നടത്തിയത് എളമരം കരീമും കെജെ തോമസും.
സമിതി യോഗത്തില്‍ നിന്നും പുറത്തുവന്ന സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. മൈക്കുകള്‍ തട്ടിമാറ്റിയാണ് അദ്ദേഹം പുറത്തുപോയത്.