മലപ്പുറം. നിലമ്പൂരിൽ പ്രായ പൂർത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു ; വയനാട്ടിൽ ജോലിവാഗ്ദാനം ചെയ്ത് വിവിധയിടങ്ങളിൽ കൊണ്ടുപോയായിരുന്നു പീഡനം ; ഒരാൾക്കെതിരെ പോക്സോ കേസും മറ്റൊരാൾക്കെതിരെ പീഡന കേസുമാണ് നിലമ്പൂർ പോലീസ് ചുമത്തിയിരിക്കുന്നത് ;

മമ്പാട് നടുവക്കാട് സ്വദേശി അജിനാസ്, അയൂബ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ അജിനാസിനെ തിരെയാണ് പോക്സോ കേസെടുത്തിട്ടുള്ളത് . പീഡനത്തിനിരയായ കുട്ടിക്ക് 18 വയസ് പൂർത്തിയാകുന്നതിന് മുമ്പായിരുന്നു അജിനാസ് പീഡിപ്പിച്ചത്. വയനാട്ടിൽ ജോലി വാഗ്ദാനം ചെയ്ത് വിവിധ ഇടങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചതായാണ് പരാതി. ഇക്കാര്യം പറഞ്ഞ് വീണ്ടും കൂടെ വരാൻ ആവശ്യപ്പെ ട്ടിരുന്നതായും പരാതിയിലുണ്ട്.

പ്രായപൂർത്തിയായതിന് ശേഷമാണ് അയൂബ് ഇരയെ പലടത്തും കൊണ്ടു പോയി പീഡിപ്പിച്ചത്. ഒരിക്കൽ പീഡന ത്തിനിരയാക്കിയ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് വീണ്ടും കൊണ്ടുപോയിരുന്ന തെന്ന് കുട്ടിയുടെ മൊഴിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻ്റ് ചെയ്തു.