ആലപ്പുഴ: കേരളത്തിലെ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനായുള്ള ഒരുക്കങ്ങൾ സംസ്ഥാന സർക്കാർ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പ്രായപൂർത്തിയായവരിൽ 95 ശതമാനം പേരും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചുകഴിഞ്ഞത് 53 ശതമാനം പേരാണ്.ജനുവരിയോടെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരുടെ എണ്ണം 80 ശതമാനമായി ഉയരും.

കുട്ടികൾക്കായി സൈഡസ് കാഡിലയുടെയും ഭാരത് ബയോടെക്കിന്റെയും വാക്സിനുകൾക്ക് നേരത്തെ ഐ.സി.എം.ആർ അംഗീകാരം നൽകിയിട്ടുണ്ട്.അതേസമയം സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിന് പൂർണമായ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് തുറന്നതെന്നും മന്ത്രി പറഞ്ഞു.