കോട്ടയം.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിൻ്റെ ഇടപെടൽ ഫലം കണ്ടില്ല എംജി യൂണിവേഴ്സിറ്റി ദളിത് ഗവേഷണ വിദ്യാർഥിനിയുടെ നിരാഹാരസമരം തുടരും. മന്ത്രിയുടെ പ്രതികരണത്തിൽ സന്തോഷമെന്നും എന്നാൽ ആരോപണവിധേയനായ അധ്യാപകനെ പുറത്താക്കും വരെ സമരം തുടരുമെന്നും ഗവേഷണ വിദ്യാർഥിനി. സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട മന്ത്രി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് വിദ്യാർഥിനിയുടെ മറുപടി.


നിരാഹാര സമരം ഒൻപതാം ദിവസം പിന്നിട്ടതോടെയാണ് ഉന്നത വിദ്യാഭാസ മന്ത്രിയുടെ ഇടപെടൽ.
ഗവേഷണ വിദ്യാർഥിയുടെ ആരോഗ്യം പരിഗണിച്ച് സമരം അവസാനിപ്പിക്കണം എന്നായിരുന്നു മന്ത്രി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടത്. ആരോപണവിധേയനായ അധ്യാപകനെതിരെയായുള്ള യൂണിവേഴ്സിറ്റി നടപടി വൈകിയാൽ മാറ്റിനിർത്താൻ ആവശ്യപ്പെടന്നും മന്ത്രി ഉറപ്പു നൽകുകയും ചെയ്തു. എന്നാൽ സമരം അവസാനിപ്പിക്കണമെന്ന് മന്ത്രിയുടെ ആവശ്യം ഗവേഷണ വിദ്യാർത്ഥിനി നിരസിച്ചു

എംജി യൂണിവേഴ്സിറ്റി സമരം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കാൻ ഒരുങ്ങുന്നതിടെയാണ് സമവായ ശ്രമവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. അധ്യാപകന് അനുകൂലമായി ഹൈക്കോടതി ഉത്തരവ് ഉണ്ടെന്നാണ് യൂണിവേഴ്സിറ്റിയുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സർവ്വകലാശാല അധ്യാപകനെതിരെ ‘നടപടി സ്വീകരിക്കാത്തത്.