തിരുവനന്തപുരം ചിറയിൻകീഴ് ദുരഭിമാന ആക്രമണത്തിൽ പ്രതി ഡാനിഷ് കുറ്റം സമ്മതിച്ചു ..സഹോദരീ ഭർത്താവ് മിഥുനെ പെട്ടന്നുള്ള പ്രകോപനത്തിൽ ആക്രമിച്ചതാണെന്ന് ഇയാൾ പോലീസിന് മൊഴി നൽകി… ഡാനിഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും…

സഹോദരിയുടെ ഭർത്താവ് മിഥുനെ ആക്രമിച്ച സംഭവത്തിൽ പ്രതി ഡോക്ടർ ഡാനിഷിനെ ഇന്നലെ രാത്രിയാണ് ഊട്ടിയിലെ റിസോർട്ടിൽ നിന്ന് ആറ്റിങ്ങൽ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ മിഥുനെ ആക്രമിച്ച സ്ഥലത്തെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി…പെട്ടന്നുള്ള പ്രകോപനത്തിലാണ് ആക്രമണം എന്നാണ് പോലീസിന് ഡാനിഷ് മൊഴി നൽകിയത്..കൊലപാതകം ശ്രമം, മാരക ആയുധം കൊണ്ടുള്ള ആക്രമണം, പട്ടികജാതി ആക്രമണ നിരോധന നിയമം എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്…

ഇതര മതസ്ഥരായ മിഥുനും ദീപ്തിയും രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് ഒക്ടോബർ 29നാണ് വിവാഹിതരായത്…വിവാഹം നടത്തി നൽകാമെന്ന വാഗ്ദാനത്തിൽ31ന് ഇരുവരെയും ഡാനിഷ് വിളിച്ചു വരുത്തി.. എന്നാൽ മതം മാറുകയോ,വിവാഹത്തിൽ നിന്ന് പിന്മാറുകയോ വേണെമെന്ന് ആവശ്യപ്പെട്ടു.. ഇത് നിരസിച്ചതോടെയാണ് മിഥുനെ ഡാനിഷ് ആക്രമിച്ചത്…ഗുരുതരമായി പരിക്കേറ്റ മിഥുൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.