പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

തൃശൂർ. ചേലക്കരയിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ അഴിമതി ആരോപണവുമായി

പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

സേവ് സിപിഎം ഫോറം ചേലക്കര എന്ന പേരിൽ പുലാക്കോട് പന്നിപാടം അംഗൻവാടിയുടെ മതിലിൽ നോട്ടീസുകൾ പ്രത്യക്ഷപ്പെട്ടത് പതിച്ചത്

മന്ത്രി കെ രാധാകൃഷ്ണൻ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തി.ലോക്കൽ സെക്രട്ടറി പ്രഭാകരൻ

സാമ്പത്തിക അഴിമതി നടത്തുന്നു എന്നും നോട്ടീസിൽ പരാമർശം.

നമ്മുടെ ചെങ്കൊടി പ്രസ്ഥാനത്തെ കാശാക്കുന്ന വിറ്റ് കാശാക്കുന്ന ലോക്കൽ സെക്രട്ടറിയുടെ തനിനിറം തിരിച്ചറിയുക സഖാക്കളെ എന്ന തലക്കെട്ട് കൂടി ഏഴു പേജുകളിലായി നിരവധി സാമ്പത്തിക ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

അടിയന്തരാവസ്ഥകാലത്ത് പാർട്ടി സഖാക്കളെ പൊലീസിന് ഒറ്റുകൊടുത്തു ഗുണ്ടായിസം കാണിച്ചനേതാവാണ് ഇപ്പോൾ ലോക്കൽ സെക്രട്ടറി പ്രഭാകരൻ എന്നും ആക്ഷേപം.