തിരുവനന്തപുരം.പെട്രോൾ വിലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരേയുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം പ്രതിരോധിക്കാൻ പ്രചരണ പരിപാടികൾ ശക്തമാക്കാൻ ഇടതു മുന്നണി. ചൊവ്വാഴ്ച ചേരുന്ന ഇടതു മുന്നണി യോഗം പ്രചരണ –  പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കും. 

പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെതിരേ സമരത്തിനും ആലോചനയുണ്ട്. ഒഴിവു വന്ന രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് എമ്മിനു തന്നെ നൽകാനുള്ള തീരുമാനവും മുന്നണി യോഗത്തിലുണ്ടാകും. ഈ മാസം 29നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്.