ആലപ്പുഴ. ജി.സുധാകരനെതിരായ പരാതി അന്വേഷിച്ച സി പി എം അമ്പലപ്പുഴ ഏരിയാ കമ്മിറ്റി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സംസ്ഥാന സമിതി ചർച്ച ചെയ്യും. ജി.സുധാകരൻ്റെ ഭാഗത്തു വീഴ്ചയുണ്ടായെന്ന കണ്ടെത്തൽ റിപ്പോർട്ടിലുണ്ട്. സംസ്ഥാന സമിതി അംഗമായ സുധാകരനെതിരേയുള്ള നടപടി സംസ്ഥാന സമിതി തീരുമാനിക്കും.

സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ്റെ തിരിച്ചു വരവും ചർച്ചയായേക്കും. പെട്രോൾ വില വർധനയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരേയുള്ള പ്രതിപക്ഷ ആക്രമണം പ്രതിരോധിക്കാനുള്ള പ്രചരണ പരിപാടികൾക്കും സംസ്ഥാന സമിതി രൂപം നൽകും.