വയനാട് . അദ്ധ്യാപകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
തരുവണ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ മൂന്ന് അധ്യാപികമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് പോസിറ്റീവായ അധ്യാപകരുമായി സമ്പര്‍ക്കത്തിലുള്ളവരില്ലെങ്കിലും സ്‌കൂളിലെ മുഴുവന്‍ അദ്ധ്യാപകരും ഇന്ന് ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരായി.
ഇതിന്റെ ഫലം നാളെ ലഭിക്കുമെന്നിരിക്കെയാണ് താല്‍ക്കാലികമായി സ്‌കൂളിന് രണ്ട് ദിവസം അവധിനല്‍കിയത്.