തിരുവനന്തപുരം. ചിറയിൻകീഴ് ദുരഭിമാന ആക്രമണത്തിൽ പ്രതി പിടിയിൽ.. ആനത്തലവട്ടം സ്വദേശി മിഥുനെ ആക്രമിച്ച ഭാര്യ സഹോദരൻ ഡോക്ടർ ഡാനിഷാണ് പിടിയിലായത്…തമിഴ് നാട്ടിലേക്ക് കടന്ന ഡാനിഷിനെ ആറ്റിങ്ങൽ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഊട്ടിയിലെ റിസോർട്ടിൽ നിന്ന്
പിടികൂടിയത്…

സഹോദരിയെ വിവാഹം ചെയ്ത ഇതര മതസ്ഥനായ മിഥുൻ മതം മാറാൻ വിസമ്മതിച്ചതോടെയാണ് ഡാനിഷ് ആക്രമിച്ചത്.. ഗുരുതരമായി പരിക്കേറ്റ മിഥുൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്… സംഭവത്തിൽ കൊലപാതക ശ്രമത്തിന് പുറമെ പട്ടികജാതി ആക്രമണ നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്…