കൊച്ചി:
കോൺഗ്രസ് നേതാക്കളുമായി തത്കാലം ഒത്തുതീർപ്പിനില്ലെന്ന് ജോജു ജോർജ്. വി ഡി സതീശനും കെ സുധാകരനും ഫോണിൽ വിളിച്ച് ഖേദപ്രകടനം നടത്തിയിട്ടുണ്ട്. പരസ്യമായി പ്രസ്താവന നൽകാനും അവർ തയ്യാറാണ്. പരസ്യമായ ഖേദപ്രകടനം എന്തായാലും ഉണ്ടാകണമെന്ന് ജോജുവിന്റെ അഭിഭാഷകൻ രഞ്ജിത്ത് മാരാർ പറഞ്ഞു
കോൺഗ്രസ് നേതാക്കൾ നടത്തിയ വ്യക്തിപരമായ പ്രസ്താവനകൾ പരസ്യമായി പിൻവലിക്കണമെന്നാണ് ജോജുവിന്റെ നിലപാട്. സ്ത്രീകൾക്കെതിരെ അസഭ്യം പറഞ്ഞു, മദ്യപിച്ചാണ് പ്രതികരിച്ചത് തുടങ്ങിയ ആരോപണങ്ങളാണ് കോൺഗ്രസ് ജോജുവിനെതിരെ ഉയർത്തിയിരുന്നത്.
ആരോപണങ്ങളെല്ലാം പൊതു സമൂഹത്തിന് മുന്നിലുണ്ടെന്നും ഇത് പിൻവലിക്കണമെന്നുമാണ് ജോജുവിന്റെ ആവശ്യം. പിൻവലിച്ചാൽ ഒത്തുതീർപ്പ് ആലോചിക്കാം. കോൺഗ്രസ് നേതാക്കളിൽ നിന്ന് വരാനിരിക്കുന്ന പ്രസ്താവനകളെ ആശ്രയിച്ചാകും കേസിന്റെ തുടർ നടപടികൾ.