തിരുവനന്തപുരം:
സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ സ്വകാര്യ ബസുകൾ അനിശ്ചിത കാല സമരത്തിലേക്ക്. യാത്രാ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സ്വകാര്യ ബസുകൾക്ക് ഡീസൽ സബ്‌സിഡി നൽകണമെന്നും ബസ് ഉടമകളുടെ സംഘടനകൾ ആവശ്യപ്പെടുന്നു. ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും ഉടമകൾ ആത്മഹത്യയുടെ വക്കിലാണെന്നും ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ കോർഡിനേഷൻ ഭാരവാഹികൾ പറഞ്ഞു.