കൊച്ചി.മരയ്ക്കാർ ഒടി ടി റിലീസ് ആയിരിക്കുമെന്ന്.എന്ന് ആന്‍റണി പെരുമ്പാവൂർ. മരയ്ക്കാർ സിനിമ ഒടി ടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുമെന്ന്
ഔദ്യോഗിക പ്രഖ്യാപനം നടത്തി നിർമാതാവ് ആൻറണി പെരുമ്പാവൂർ

മരയ്ക്കാർ തിയെറ്ററിൽ തന്നെ വരണമെന്ന് ആഗ്രഹിച്ചിരുന്നു.

മരക്കാർ സിനിമയുടെ ഭാഗമായവരെല്ലാം
സിനിമ തിയറ്ററിൽ തന്നെ കാണണമെന്ന് ആഗ്രഹിച്ചവരാണ്
മന്ത്രി സജി ചെറിയാനുമായി ചർച്ചയ്ക്ക് തയാറായതാണ്.

പക്ഷേ തിയേറ്റർ ഉടമകൾ വിട്ടുവീഴ്ച ഇല്ലെന്ന് അറിയിച്ചതോടെയാണ് പങ്കെടുക്കാത്തത്
ഇത്രയും പണം നൽകി മുൻപ് ഒരു സിനിമയും തിയറ്ററിൽ കളിച്ചിട്ടില്ല.
40 കോടിയോളം രൂപ തിയറ്റർ ഉടമകൾ തന്നു എന്ന് പ്രചാരണം നടത്തി
തിയെറ്റർ ഉടമകൾ വിവിധ ചർച്ചകൾ നടത്തിയപ്പോൾ അവരാരും തന്നെ വിളിച്ചിട്ടില്ല.


230 തിയേറ്ററുകൾക്ക് മരയ്ക്കാർ സിനിമയ്ക്കായി എഗ്രിമെന്റ് അയച്ചു.എന്നാൽ അവരിൽ നിന്നും വേണ്ടത്ര പ്രതികരണം ഉണ്ടായില്ല, അത് തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി,മോഹൻലാലിനെ ഇക്കാര്യം താൻ അറിയിച്ചിരുന്നു.മോഹൻലാലിന്റെ അനുമതിയോടെയാണ് ഒടി ടി യിലേക്ക് പോകുന്നത്.

നാല് കോടിയിലധികം രൂപ കേരളത്തിലെ തിയറ്ററുകൾ അസ്വാൻസ് നൽകിയിരുന്നു,ഇതെല്ലാം തിരികെ നൽകി. ഒരു കോടി രൂപ തിയേറ്റർ ഉടമകൾ ഇനിയും നൽകാനുണ്ട് എന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു.