കോട്ടയം. ഈരാറ്റുപേട്ടയിൽ സി പി എം ലോക്കൽ സമ്മേളനം നിർത്തിവെച്ചു.
തർക്കത്തെ തുടർന്നാണ് ഈരാറ്റുപേട്ട LC സമ്മേളനം നിർത്തിവെക്കണ്ടേവന്നത്.
ലോകൽ കമ്മിറ്റിയിലുണ്ടായിരുന്ന രണ്ട് പേരെ ഔദ്യോഗിക പാനലിൽ നിന്നും
ഒഴിവാക്കാൻ ശ്രമിച്ചതാണ് തർക്കത്തിന് കാരണം .തുടർന്ന് ഔദ്യോഗിക പാനലിനെതിരെ 7 പേർ മത്സരിക്കാൻ തയ്യാറായി. ഇതോടെ സമ്മേളനം
നിർത്തി വെച്ചു . സമ്മേളനത്തിൽ അഭിലക്ഷണിമായ കാര്യങ്ങൾ ഉണ്ടായതു കൊണ്ടാണ് സമ്മേളനം നിർത്തേണ്ടി വന്നത് എന്ന് സി പി എം ജില്ലാ സെക്രട്ടറി എ വി റസ്സൽ പറഞ്ഞു .സമ്മേളനം ജില്ലാ കമ്മിറ്റി ചർച്ച ചെയ്ത ശേഷം പിന്നീട് നടത്താനാണ് തീരുമാനം