സ്വപ്ന സുരേഷ് ഇന്നോ നാളെയോ ജയില്‍നിന്ന് ഇറങ്ങാന്‍ സാധ്യത. നടപടിക്രമങ്ങളിലെ പ്രശ്നങ്ങള്‍ നീളുന്നതിനാല്‍ ഇറങ്ങുന്നകാര്യത്തില്‍ അനിശ്ചിതത്വമുണ്ട്.
ഹൈക്കോടതി ജാമ്യം അനുവദിച്ച് മൂന്ന് ദിവസമായെങ്കിലും ജാമ്യ നടപടികള്‍ പൂര്‍ത്തിയാകാത്തതാണ് പുറത്തിറങ്ങാന്‍ വൈകുന്നതിന് കാരണം.
തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്നയുള്ളത്. സ്വര്‍ണക്കടത്ത്, ഡോളര്‍കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ആറ് കേസുകളിലാണ് സ്വപ്ന റിമാന്‍ഡിലായത്.

ഇതില്‍ തിരുവനന്തപുരത്തെ കോടതികളിലുള്ള രണ്ടു കേസുകളിലെ ജാമ്യനടപടി പൂര്‍ത്തിയാക്കി. എറണാകുളത്തെ വിവിധ കോടതികളിലായി 28 ലക്ഷത്തോളം രൂപ ഇനി കെട്ടിവയ്ക്കണം. അതിനുള്ള നടപടി ഇന്ന് പൂര്‍ത്തിയാക്കി ഉത്തരവ് തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയിലിലെത്തിയാല്‍ മാത്രമേ പുറത്തിറങ്ങാനാകുള്ളൂ.


എല്ലാ കേസുകളിലും ജാമ്യം ലഭിച്ചെങ്കിലും ഒരു കേസിലും നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. കൊച്ചിയിലെ വിവിധ കോടതികളിലായി ഇവ പൂര്‍ത്തീകരിച്ച് ഉത്തരവ് തിരുവനന്തപുരത്തെത്തിച്ചാല്‍ മാത്രമേ സ്വപ്നയ്ക്ക് പുറത്തിറങ്ങാനാവു.
ഒരു വര്‍ഷവും അഞ്ച് മാസവും പിന്നിടുമ്പോഴാണ് സ്വപ്ന പുറത്തിറങ്ങുന്നത്..
പുറത്തിറങ്ങിയ ശേഷം നടത്തുന്ന പ്രതികരണം നിർണായകമാണ് സ്വപ്ന രാഷ്ട്രീയമായ അട്ടിമറികള്‍ നടത്തില്ലെന്നാണ് ഊഹം. രാഷ്ട്രീയ നേതൃത്വത്തിന്‍റെ സഹായം ഉണ്ടെന്നുതന്നെയാണ് വിശ്വസിക്കപ്പെടുന്നത്.