2021 നവംബർ 5 വെള്ളി

🙏ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി യിലെ ഭരണ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ പണിമുടക്ക് ആരംഭിച്ചു. അർധരാത്രി 12 മുതലാണ് പണിമുടക്ക് തുടങ്ങിയത്. ടി.ഡി.എഫ് 48 മണിക്കൂറും, ബി.എം.എസ്, കെ.എസ്.ആർ.ടി.എ തുടങ്ങിയ സംഘടനകൾ 24 മണിക്കൂറുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

🙏കെ എസ് ആർ റ്റി സി പണിമുടക്കിനെ തുടർന്ന് കേരള സർവ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി. അതേ സമയം
പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചു.

🙏തമിഴ്‌നാട്ടിലെ അഞ്ച് മന്ത്രിമാർ ഇന്ന് മുല്ലപ്പെരിയാർ സന്ദർശിക്കും. തമിഴ്‌നാട് ജലവിഭവ മന്ത്രി തിരു ദുരൈ മുരുകൻ ഉൾപ്പടെയുള്ളവരാണ് സന്ദർശനത്തിനെത്തുക.. മുല്ലപ്പെരിയാറിന്റെ നിലവിലെ സ്ഥിതി വിലയിരുത്താനാണ് സന്ദർശനം. മന്ത്രിതല ചർച്ചകളും നടത്തും. 


നേരത്തെ തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകൻ മാത്രമാണ് പങ്കെടുക്കുക എന്നായിരുന്നു വാർത്തകൾ. കുമളി ചെക്ക്‌പോസ്റ്റ് വഴിയാണ് മന്ത്രിമാരുടെ സംഘം കേരളത്തിലേക്ക് എത്തുക. അതിനു ശേഷം തേക്കടിയിൽ നിന്ന് ബോട്ടുമാർഗം മുല്ലപ്പെരിയാറിലേക്ക് പുറപ്പെടും. ഏഴ് എം എൽ എ മാരും സംഘത്തിലുണ്ടാകും.
ജലനിരപ്പ് 138.80 അടിയായി ഉയർന്നു.

🙏 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാർനാഥ് സന്ദർശനം തുടങ്ങി. പ്രധാനമന്ത്രി കേദാർനാഥ് ക്ഷേത്രം സന്ദർശിക്കുകയും പുനർനിർമ്മിച്ച ആദിശങ്കരാചാര്യരുടെ സമാധി ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
ആദിശങ്കരാചാര്യരുടെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്യും. ക്ഷേത്രത്തിൽ എത്തുന്ന പ്രധാനമന്ത്രി മഹാ രുദ്ര അഭിഷേകവും രാജ്യത്തിൻ്റെ ക്ഷേമത്തിനായി പ്രാർത്ഥിക്കുകയും ചെയ്യും. 130 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും.

🙏ഡീസല്‍ വിലയില്‍ കുറവ് വന്നെങ്കിലും യാത്രാ നിരക്ക് കൂട്ടാതെ അനിശ്ചിതകാല സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സ്വകാര്യ ബസുടമകള്‍. ഡീസല്‍ വില കുത്തനെ കൂട്ടിയ ശേഷം അല്‍പ്പം കുറവ് വരുത്തുന്നതു കൊണ്ട് പ്രതിസന്ധി ഇല്ലാതാകില്ലെന്നും സ്വകാര്യ ബസുടമകളുടെ സംഘടനകള്‍ പറയുന്നു.
അടിക്കടിയുണ്ടാകുന്ന ഡീസല്‍ വില വര്‍ധനയെത്തുടര്‍ന്നായിരുന്നു ഈ മാസം 9 മുതല്‍ അനിശ്ചിത കാല സമരം നടത്താന്‍ ബസുടമകള്‍ തീരുമാനിച്ചത്.

🙏ടി 20 ലോകകപ്പില്‍ സ്‌കോട്‌ലാന്‍ഡിനെതിരായ നിര്‍ണായക മത്സരം ഇന്ന് നടക്കാനിരിക്കെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് 33ാം ജന്മദിനാശംസകളുമായി കായികപ്രേമികള്‍
1988 നവംബര്‍ അഞ്ചിനാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ കപ്പിത്താന്‍ ജനിച്ചത്. ‘എ പ്രൌഡ് ഹസ്ബന്‍ഡ് ആന്‍ഡ് ഫാദര്‍ എന്ന് ട്വിറ്ററില്‍ സ്വയം വിശേഷിപ്പിക്കുന്ന കോഹ്‌ലിക്ക് മകള്‍ ജനിച്ച ശേഷമുള്ള ആദ്യ പിറന്നാള്‍ കൂടിയാണിത്.

🙏നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചതോടെ തലസ്ഥാന നഗരിയില്‍ ആകാശം ചാര നിറത്തിലായി.
പലയിടത്തും സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് അര്‍ദ്ധരാത്രിവരെ പടക്കം പൊട്ടിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാര സൂചിക 300ന് മേലെയായിരുന്നു. ഈ സമയം വളരെ മോശം വായുവായാണ് കണക്കാക്കുന്നത്.