👆കേന്ദ്രം ഇന്ധനവില കുറച്ചതിന് ആനുപാതികമായി കേരളത്തിലും വിലകുറയ്ക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി. കേരളത്തില്‍ വര്‍ദ്ധന വകരുത്തിയിട്ടില്ലെന്നും അതിനാല്‍ തന്നെ കുറവ് നല്‍കാന്‍ആകില്ലെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.

👆സംസ്ഥാനത്ത് വാ​ക്‌​സി​നേ​ഷ​ൻ എ​ടു​ക്കേ​ണ്ട ജ​ന​സം​ഖ്യ​യു​ടെ 95 ശ​ത​മാ​നം പേ​ർ​ക്ക് ഒ​രു ഡോ​സ് വാ​ക്‌​സി​നും (2,53,65,583), 52.5 ശ​ത​മാ​നം പേ​ർ​ക്ക് ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും (1,40,25,217) ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വാ​ക്‌​സി​നേ​ഷൻ ഉ​ള്ള സം​സ്ഥാ​നം കേ​ര​ള​മാ​ണ് (11,03,400).
പു​തി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം, 7545 പു​തി​യ രോ​ഗി​ക​ളി​ൽ 6368 പേ​ർ വാ​ക്‌​സി​നേ​ഷ​ന് അ​ർ​ഹ​രാ​യി​രു​ന്നു. ഇ​വ​രി​ൽ 1456 പേ​ർ ഒ​രു ഡോ​സ് വാ​ക്‌​സി​നും 2843 പേ​ർ ര​ണ്ടു ഡോ​സ് വാ​ക്‌​സി​നും എ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ 2069 പേ​ർ​ക്ക് വാ​ക്‌​സി​ൻ ല​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

👆ബീഹാറിൽ വെസ്റ്റ് ചമ്പാരൻ, ഗോപാൽഗഞ്ച് എന്നീ ജില്ലകളിൽ ഉണ്ടായ വിഷമദ്യ ദുരന്തത്തിൽ പത്ത് പേർ മരിച്ചു.
പതിനാല് പേരുടെ നില അതീവ ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.
വെസ്റ്റ് ചമ്പാരനിൽ ആറ് മരണവും ഗോപാൽഗഞ്ചിൽ നാല് മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ചൊവ്വാഴ്ച മുതൽ ഇന്നു വരെ സംസ്ഥാനത്ത് വിഷമദ്യ ദുരന്തത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 15 ആയെന്ന് പോലീസ് അറിയിച്ചു.

👆ഫോൺ രേഖകൾ അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ ഭർത്താവിന് ചോർത്തി നൽകിയെന്ന് വീട്ടമ്മയുടെ പരാതി.
കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ സുദർശന് എതിരെ പൊന്നാനിയിലെ വീട്ടമ്മ മലപ്പുറം എസ്പിക്ക് പരാതി നൽകി. വകുപ്പുതല അന്വേഷണത്തിൽ എസിപിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു.
തൻറെ അറിവോ സമ്മതമോ ഇല്ലാതെ ഫോൺ രേഖകൾ അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ സുദർശനൻ ഭർത്താവിന് ചോർത്തി നൽകിയെന്നാണ് വീട്ടമ്മയുടെ പരാതി.

👆കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍ 875, കോഴിക്കോട് 799, കൊല്ലം 674, കോട്ടയം 616, ഇടുക്കി 461, കണ്ണൂര്‍ 411, മലപ്പുറം 370, വയനാട് 298, പാലക്കാട് 292, പത്തനംതിട്ട 289, ആലപ്പുഴ 241, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 71,841 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്.

  👆ശ​രീ​ര​ത്തി​ൽ
തീ​വ്ര​വാ​ദി​യെ​ന്ന് മു​ദ്ര​കു​ത്തി​യെ​ന്ന ആരോപണം .ത​ട​വു​കാ​ര​ൻറെ പരാതിയിൽ ജ​യി​ൽ സു​പ്ര​ണ്ടി​നെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.
പ​ഞ്ചാ​ബി​ലെ ബ​ർ​ണാ​ല ജി​ല്ല​യി​ലെ വി​ചാ​ര​ണ ത​ട​വു​കാ​ര​ൻ ക​രം​ജി​ത്ത് സിം​ഗ്(28) ആ​ണ് പ​രാ​തി​ക്കാ​ര​ൻ. ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ഖ്ജീ​ന്ദ​ർ സിം​ഗ് ര​ൺ​ധാ​വ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.മ​ൻ​സ ജി​ല്ല​യി​ലെ ഒ​രു കോ​ട​തി​യി​ലാ​ണ് സംഭവം

👆തൊഴിലാളി സംഘടനയുടെ വ്യാജ രസീത് ഉപയോഗിച്ച്‌ പണം പിരിച്ച രണ്ട് പേര്‍ പോലീസ് പിടിയിലായി. തിരുവനന്തപുരം പളളിക്കല്‍ കെ.
കെ കോണം വാര്‍ഡില്‍ കോണത്ത് വീട്ടില്‍ അബ്ദുല്‍ സത്താര്‍ മകന്‍ അല്‍ അമീന്‍ (40), തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് വില്ലേജില്‍ വലിയവിള വടക്കേകുന്നത്ത് വീട്ടില്‍ അപ്പുക്കുട്ടന്‍ മകന്‍ മണിയപ്പന്‍ (61) എന്നിവരാണ് പോലീസ് പിടിയിലായത്. ശക്തികുളങ്ങര കല്ലുപ്പുറത്തുളള ഐസ് പ്ലാന്‍റില്‍ ആള്‍ ഇന്‍ഡ്യ സെന്‍ട്രല്‍ ട്രേഡ് യൂണിയന്‍ എന്ന സംഘടനയുടെ പേരില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നമുളള വ്യാജ രസീതും നോട്ടീസും ഉപയോഗിച്ച്‌ പണപ്പിരിവിന് എത്തുകയായിരുന്നു.

👆സ്‌കൂള്‍ പ്രിന്‍സിപ്പലിനെ തലക്കടിച്ച്‌ ബോധം കെടുത്തിയ പതിനാറുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ബോസ്റ്റണിലെ വിദ്യാര്‍ത്ഥിനിയാണ് അധ്യാപികയെ ആക്രമിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായത്. ഡോര്‍ചെസ്റ്ററിലെ ഡോ. വില്യം ഡബ്ല്യു ഹെന്‍ഡേഴ്‌സണ്‍ കെ-12 ഇന്‍ക്ലൂഷന്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ പട്രീഷ്യ ലാംപ്രോണിനെയാണ് വിദ്യാര്‍ത്ഥിനി ആക്രമിച്ച്‌ പരുക്കേല്‍പ്പിച്ചത്.

👆വീട്ടുമുറ്റത്തു സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു വിൽപ്പന. രണ്ടുപേരെ കൊട്ടിയം പോലീസ് പിടികൂടി.തൃക്കോവിൽവട്ടം നടുവിലക്കര ആലുംമൂട് മഠത്തിവിള വീട്ടിൽ അഭിഷേക് (19), ഇയാളിൽനിന്ന് ബൈക്ക് വാങ്ങിയ നടുവിലക്കര ദീപു ഭവനിൽ ദിലീപ്കുമാർ (56) എന്നിവരെയാണ് പോലീസ് പിടികൂടിയത് .

👆സംസ്ഥാനത്തെ ആറ് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സ്യതൊഴിലാളികൾ അടുത്ത രണ്ടു ദിവസം കൂടി കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. നിലവിൽ ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താലാണ് കേരളത്തിൽ മഴ ലഭിക്കുന്നത്

👆കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി മൂന്നാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡ് അന്താരാഷ്ട്ര ബാഡ്മിന്റൺ താരം അപർണ ബാലന്.
25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോർജ് ഐപിഎസ് ചെയർമാനും , അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ടി ദേവപ്രസാദ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തെരഞ്ഞെടുത്തത്.

👆കെ.എസ്.ആർ.ടി.സി
യിലെ ശമ്പള പരിഷ്കരണത്തിൽ അംഗീകൃത യൂണിയനുകളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ച പരാജയം. ഈ വെള്ളിയും ശനിയും പ്രഖ്യാപിച്ച പണിമുടക്ക് നടത്താൻ തന്നെയാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. ഇന്ന് അര്‍ധരാത്രി പണിമുടക്ക് ആരംഭിക്കും.

👆ക്ഷേത്രങ്ങൾ സർക്കാർ നൽകുന്ന അന്നദാനം ജാതിയുടെ പേരിൽ നിഷേധിച്ച യുവതിയുടെ വീട്ടിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേരിട്ടെത്തി. നരിക്കുറവ വിഭാഗത്തിൽപെട്ട അശ്വിനിയെയാണു മാമല്ലപുരത്തെ ഒരു ക്ഷേത്രത്തിൽ നിന്നു ഭക്ഷണം നിഷേധിച്ച് ഇറക്കി വിട്ടത്. അന്നദാനം നടക്കുന്ന സ്ഥലത്തേക്ക് കയറാൻ പോലും യുവതിയെ അനുവദിച്ചില്ല. ബാക്കിയുള്ള ഭക്ഷണം ക്ഷേത്രത്തിന് വെളിയിൽ വെച്ച് നൽകാമെന്നായിരുന്നു ക്ഷേത്ര ജീവനക്കാരുടെ നിലപാട്.

👆 സൈനികര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇത്തവണത്തെ ദീപാവലി ആഘോഷം.
ജമ്മുകശ്മീരിലെ രജൗരി ജില്ലയിലുള്ള നൗഷേര സെക്ടറിലെ സൈനികര്‍ക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിക്കുന്നത്. നൗഷേരയിലെ സൈനികരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ഇന്നു രാവിലെയാണ് പ്രധാനമന്ത്രി ജമ്മുവിലെ വിമാനത്താവളത്തിലെത്തിയത്.

👆പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേദാർനാഥ് സന്ദർശിക്കും. രാവിലെ 6.30 ന് അദ്ദേഹം ഉത്തരാഖണ്ഡിൽ എത്തുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. പ്രധാനമന്ത്രി കേദാർനാഥ് ക്ഷേത്രം സന്ദർശിക്കുകയും പുനർനിർമ്മിച്ച ആദിശങ്കരാചാര്യരുടെ സമാധി ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
ആദിശങ്കരാചാര്യരുടെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്യും. ക്ഷേത്രത്തിൽ എത്തുന്ന പ്രധാനമന്ത്രി മഹാ രുദ്ര അഭിഷേകവും രാജ്യത്തിൻ്റെ ക്ഷേമത്തിനായി പ്രാർത്ഥിക്കുകയും ചെയ്യും. 

👆തൃശ്ശൂരും വയനാടുമായി രണ്ടിടങ്ങളിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങിമരിച്ചു. തൃശ്ശൂർ ആറാട്ടുപുഴ മന്ദാരംകടവിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാളാണ് മരിച്ചത്. ആറാട്ടുപുഴ സ്വദേശി ഗൗതമാണ് മരിച്ചത്. 14 വയസ്സായിരുന്നു. ഗൗതമിനൊപ്പം കുളിക്കാനിറങ്ങിയ സുഹൃത്ത് ഷിജിനായുള്ള(15) തെരച്ചിൽ തുടരുകയാണ്.
വയനാട് എടവകയിലാണ് മുങ്ങിമരണം റിപ്പോർട്ട് ചെയ്തത്. കാരക്കുനി ചെമ്പിലോട് സ്വദേശി രണ്ടര വയസ്സുള്ള നാദിയ ഫാത്തിമയാണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടി മുങ്ങിമരിച്ചത്.


 
👆തമിഴ്‌നാട്ടിലെ അഞ്ച് മന്ത്രിമാർ നാളെ മുല്ലപ്പെരിയാർ സന്ദർശിക്കും. തമിഴ്‌നാട് ജലവിഭവ മന്ത്രി തിരു ദുരൈ മുരുകൻ ഉൾപ്പടെയുള്ളവരാണ് നാളെ സന്ദർശനത്തിനെത്തുക.. മുല്ലപ്പെരിയാറിന്റെ നിലവിലെ സ്ഥിതി വിലയിരുത്താനാണ് സന്ദർശനം. മന്ത്രിതല ചർച്ചകളും നടത്തും. 


നേരത്തെ തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകൻ മാത്രമാണ് പങ്കെടുക്കുക എന്നായിരുന്നു വാർത്തകൾ. കുമളി ചെക്ക്‌പോസ്റ്റ് വഴിയാണ് മന്ത്രിമാരുടെ സംഘം കേരളത്തിലേക്ക് എത്തുക. അതിനു ശേഷം തേക്കടിയിൽ നിന്ന് ബോട്ടുമാർഗം മുല്ലപ്പെരിയാറിലേക്ക് പുറപ്പെടും.