തൃശൂർ: ആറാട്ടുപുഴ മന്ദാരക്കടവിൽ ഒഴുക്കില്‍പ്പെട്ട് രണ്ട് കുട്ടികളെ കാണാതായി. 14 വയസ്സുകാരായ ​ഗൗതം , ഷിജിൻ എന്നിവരെയാണ് കാണാതായത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. സമീപത്തുള്ള ​ഗ്രൗണ്ടിൽ ഫുട്ബോൾ കളി കഴിഞ്ഞ് കൈകാലുകള്‍ കഴുകാൻ മന്ദാരക്കടവില്‍ എത്തിയതാണ് കുട്ടികള്‍. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയില്‍ പുഴയിലെ ജലനിരപ്പ് ഉയരുകയും ഒഴുക്ക് കൂടുകയും ചെയ്തിരുന്നു. എന്‍ഡിആര്‍എഫിന്‍റേയും ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സിന്‍റേയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ചേര്‍പ്പ് പോലീസും സ്ഥലത്തുണ്ട്.