തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് വാ​ക്‌​സി​നേ​ഷ​ൻ എ​ടു​ക്കേ​ണ്ട ജ​ന​സം​ഖ്യ​യു​ടെ 95 ശ​ത​മാ​നം പേ​ർ​ക്ക് ഒ​രു ഡോ​സ് വാ​ക്‌​സി​നും (2,53,65,583), 52.5 ശ​ത​മാ​നം പേ​ർ​ക്ക് ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും (1,40,25,217) ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വാ​ക്‌​സി​നേ​ഷൻ ഉ​ള്ള സം​സ്ഥാ​നം കേ​ര​ള​മാ​ണ് (11,03,400).

പു​തി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം, 7545 പു​തി​യ രോ​ഗി​ക​ളി​ൽ 6368 പേ​ർ വാ​ക്‌​സി​നേ​ഷ​ന് അ​ർ​ഹ​രാ​യി​രു​ന്നു. ഇ​വ​രി​ൽ 1456 പേ​ർ ഒ​രു ഡോ​സ് വാ​ക്‌​സി​നും 2843 പേ​ർ ര​ണ്ടു ഡോ​സ് വാ​ക്‌​സി​നും എ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ 2069 പേ​ർ​ക്ക് വാ​ക്‌​സി​ൻ ല​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.