കോഴിക്കോട് : ഫോൺ രേഖകൾ അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ ഭർത്താവിന് ചോർത്തി നൽകിയെന്ന് വീട്ടമ്മയുടെ പരാതി.

കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ സുദർശന് എതിരെ പൊന്നാനിയിലെ വീട്ടമ്മ മലപ്പുറം എസ്പിക്ക് പരാതി നൽകി. വകുപ്പുതല അന്വേഷണത്തിൽ എസിപിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു.

തൻറെ അറിവോ സമ്മതമോ ഇല്ലാതെ ഫോൺ രേഖകൾ അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ സുദർശനൻ ഭർത്താവിന് ചോർത്തി നൽകിയെന്നാണ് വീട്ടമ്മയുടെ പരാതി. ഫോൺ രേഖകൾ ഭർത്താവ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകി അപമാനിക്കാൻ ശ്രമിച്ചെന്നും വീട്ടമ്മ പരാതിപ്പെട്ടു.

വീട്ടമ്മയുടെ ഭർത്താവിൻറെ അടുത്ത സുഹൃത്താണ് അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ. ഭർത്താവ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് എസിപി വീട്ടമ്മയുടെ ഫോൺ രേഖകൾ സൈബർ സെല്ലിൻറെ സഹായത്തോടെ ചോർത്തിയത്.