കൊട്ടിയം :വീട്ടുമുറ്റത്തു സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു വിൽപ്പന. രണ്ടുപേരെ കൊട്ടിയം പോലീസ് പിടികൂടി.തൃക്കോവിൽവട്ടം നടുവിലക്കര ആലുംമൂട് മഠത്തിവിള വീട്ടിൽ അഭിഷേക് (19), ഇയാളിൽനിന്ന് ബൈക്ക് വാങ്ങിയ നടുവിലക്കര ദീപു ഭവനിൽ ദിലീപ്കുമാർ (56) എന്നിവരെയാണ് പോലീസ് പിടികൂടിയത് .

കഴിഞ്ഞ 30-ന് പുലർച്ചെ ചെറിയേല സ്വദേശി ഷാനവാസിന്റെ വീട്ടുമുറ്റത്തു സൂക്ഷിച്ചിരുന്ന ബൈക്കാണ് പ്രതി മോഷ്ടിച്ചത്.നമ്പർ പ്ലേറ്റ് മാറ്റിയശേഷം ചെറിയേലയിൽ ആക്രിക്കട നടത്തുന്ന ദിലീപ്കുമാറിന് 2,500 രൂപയ്ക്ക് വിൽക്കുകയായിരുന്നു.

പിന്നീട് കടയുടെ പുറകിൽവെച്ച്‌ ഇരുവരും ചേർന്ന് ബൈക്ക് പൊളിച്ച്‌ കഷണങ്ങളാക്കി. എന്നാൽ,സി.സി.ടി.വി.കൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പോലീസ് വലയിലായത്.