കാരായി സഹോദരൻമാർ ഒമ്പത് വർഷത്തിന് ശേഷം തലശ്ശേരിയിലേക്ക്; വൻ സ്വീകരണമൊരുക്കി സിപിഎം
കണ്ണൂർ. ഒമ്പത് വർഷത്തിന് ശേഷം സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജന്മനാടായ തലശ്ശേരിയിലേക്ക് എത്തുന്നു.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന കാരായി രാജനും തലശ്ശേരി ഏരിയ കമ്മിറ്റി അംഗമായിരുന്ന കാരായി ചന്ദ്രശേഖരനും വെള്ളിയാഴ്ച തലശ്ശേരിയിലെത്തും

ഫസൽ വധക്കേസിന്റെ ജാമ്യവ്യവസ്ഥയിൽ എറണാകുളം ജില്ല വിട്ട് പുറത്തുപോകരുതെന്ന ഉപാധി അനുസരിച്ച് ഇരുവരും കഴിഞ്ഞ ഒമ്പത് വർഷമായി കാക്കനാട് ഇരുമ്പനത്തായിരുന്നു താമസം. ഓഗസ്റ്റ് അഞ്ചിനാണ് ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവ് അനുവദിച്ചത്. 


തിരികെ എത്തുന്ന ഇരുവർക്കും വൻ സ്വീകരണമാണ് സിപിഎം ഒരുക്കുന്നത്. തലശ്ശേരി റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് സ്വീകരണം നൽകും. ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കാരായി രാജനെ കതിരൂർ സി എച്ച് നഗറിലേക്കും ചന്ദ്രശേഖരനെ കുട്ടിമാക്കൂലിലേക്കും സ്വീകരിച്ച് ആനയിക്കും.