ന്യൂഡല്‍ഹി. കേന്ദ്രം പെട്രോളിനും ഡീസലിനും വില കുറച്ചശേഷം ശുപാര്‍ശ ചെയ്ത പോലെ സംസ്ഥാന നികുതിയില്‍ 7 രൂപ കുറച്ച് കര്‍ണാടക, ഗോവ, ത്രിപുര, അസം , മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍.

അതേസമയം ഉത്തര്‍പ്രദേശില്‍ ലിറ്ററിന് 12 രൂപയാണ് യോഗി സര്‍ക്കാര്‍ കുറച്ചത്. ഇതോടെ കേരളം എത്ര കുറയ്ക്കുമെന്ന് ചര്‍ച്ച സജീവമായി

എന്നാല്‍ പലതവണയായി 30രൂപ വര്‍ദ്ധിപ്പിച്ചെന്ന് കേന്ദ്രത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വിലകുറയ്ക്കുന്നത് സംബന്ധിച്ച് ഇതുവരെ കാര്യമായി പ്രതികരിച്ചിട്ടില്ല.

ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ പെടുത്തി വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ജിഎസ്ടി യോഗത്തില്‍ നീക്കം നടത്തിയെങ്കിലും കേരളം അടക്കം ചിലരാണ് ശക്തമായി എതിര്‍ത്തത്. ഇന്ന് നികുതി കുറയ്ക്കുന്നതില്‍ തീരുമാനമെടുക്കുമെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിക്കുന്നത്.

ഇന്ധനവിലയിൽ സംസ്ഥാനങ്ങളും ആനുപാതിക കുറവ് വരുത്തണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശം കേരളം തള്ളി.. സംസ്ഥാനത്തിന് നിലവിൽ അധിക ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ധനമന്ത്രി കെഎൻ ബാലഗോപാൽ നികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി.. കേന്ദ്രത്തിന്റേത് പോക്കറ്റടിക്കാരന്റെ ന്യായമെന്ന് മന്ത്രി കുറ്റപ്പെടുത്തി.. നികുതി കുറയ്ക്കുന്നത് നിലവിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ..

കേന്ദ്രസർക്കാർ പെട്രോളിനും ഡീസലിനും എക്സൈസ് നികുതി കുറച്ചതോടെ സംസ്ഥാന സർക്കാരിനുമേലും വില കുറയ്ക്കാനുള്ള സമ്മർദ്ദം ശക്തമായി.. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കെ പ്രധാന വരുമാനമായ ഇന്ധന നികുതി കുറച്ചാൽ അത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.. ഇത് ചൂണ്ടിക്കാട്ടിയാണ് വില കുറയ്ക്കില്ലെന്ന ധനമന്ത്രിയുടെ നിലപാട്..

പെട്രോളിന് അഞ്ചും ഡീസലിന് പത്തും രൂപയാണ് എക്സൈസ് നികുതിയിൽ കേന്ദ്രം കുറവ് വരുത്തിയത്.. എന്നാൽ ഇത് അപര്യാപ്തമന്നാണ് സംസ്ഥാന നിലപാട്.. കഴിഞ്ഞ വർഷങ്ങളിൽ വലിയ തോതിൽ നികുതി വർധിപ്പിച്ച ശേഷമുള്ള മുഖം മിനുക്കൽ പോക്കറ്റടിക്കാരന്റെ ന്യായമെന്ന് മന്ത്രി പരിഹസിക്കുന്നു.. കഴിഞ്ഞ ആറ് വർഷത്തിനിടെ സംസ്ഥാനം നികുതി വർധിപ്പിച്ചിട്ടില്ലന്നതും സർക്കാർ ചൂണ്ടിക്കാട്ടുന്നു

കേന്ദ്രം നികുതി കുറച്ചതിന് ആനുപാതികമായി സംസ്ഥാനത്ത് പെട്രോളിന് ഒന്നര രൂപയും ഡീസലിന് രണ്ട് രൂപ 28 പൈസയും കുറഞ്ഞു.. അതിനാൽ പ്രത്യേക മായി കുറയ്ക്കേണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.. ഇതിലൂടെ പ്രതിദിന വരുമാനത്തിൽ സംസ്ഥാനത്തിന് 1 കോടി 80 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകും..

കൊവിഡിൽ സംസ്ഥാനത്തിന്റെ ബാധ്യത ഇരട്ടിയായിട്ടുണ്ട്.. നിലവിലെ സാമൂഹിക ക്ഷേമ പെൻഷനൊപ്പം കൊവിഡ് മൂലം മരണപ്പെട്ടവർക്ക് പ്രഖ്യാപിച്ച പ്രതിമാസ സഹായവും വലിയ ബാധ്യത സർക്കാരിന് സൃഷ്ടിക്കും.. അതിനാൽ ഉള്ള വരുമാനം കുറയ്ക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു