പരിശോധനയിൽ പ്രതിയുടെ അരയിൽ നിന്നും കത്തിയും കണ്ടെടുത്തു

കുറ്റിപ്പുറം . വിദ്യാർത്ഥികൾക്ക്  കഞ്ചാവ് വിൽക്കുന്നയാളെ  പോലീസ് പിടികൂടി. സ്ക്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക പരിശോധനയിൽ കുറ്റിപ്പുറം ഗവ: ഹയർ സെക്കൻ്ററി സ്ക്കൂൾ പരിസരത്ത് നിന്നുമാണ് പുത്തനത്താണി പുന്നത്തല സ്വദേശി റഹിം (32) എന്നയാളെ കുറ്റിപ്പുറം പോലീസ് പിടികൂടിയത്. ഇയാൾ വിദ്യാർത്ഥികൾക്ക്‌ കഞ്ചാവ് വിൽപ്പന നടത്തുന്നയാളാണെന്ന് പോലീസ് പറഞ്ഞു.

വിശദമായ പരിശോധനയിൽ ഇയാളുടെ അരയിൽ നിന്നും ഒരു കത്തിയും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ഇതോടൊപ്പം കഞ്ചാവ് വലിച്ചു കൊണ്ടിരുന്ന മൂന്ന് കൗമാരക്കാരേയും പിടികൂടിയിട്ടുണ്ട്. ഇവർക്കെതിരെ കേസെടുത്ത് രക്ഷിതാക്കളെ വിളിച്ചു വരുത്തി ലഹരി വിമുക്തി ചികിത്സക്കയച്ചു.