2021 നവംബർ 4 വ്യാഴം

🙏ടി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്നലെ ഇന്ത്യ 66 റണ്‍സിന് അഫ്ഗാനിസ്ഥാനെ തകര്‍ത്തു. തട്ടുപൊളിപ്പന്‍ ബാറ്റിംഗ് പുറത്തെടുത്ത രോഹിത് ശര്‍മയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്‌. വിജയത്തോടെ ഇന്ത്യ സെമിസാധ്യത നിലനിര്‍ത്തി. നവംബര്‍ 5ന് ഇന്ത്യ സ്കോട്ട്ലണ്ടിനെ നേരിടും.


ഇന്ത്യന്‍ ബാറ്റര്‍മാര്‍ സംഹാര താണ്ഡവമാടിയ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാര്‍ പലപ്പോഴും കാഴ്ചക്കാരായി മാറി. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ എല്‍ രാഹുലും മാസ്മരിക സ്ട്രൈക്ക്റേറ്റുമായി ആഞ്ഞടിച്ചപ്പോള്‍ ടീംഇന്ത്യയുടെ റണ്‍ നിരക്ക് കുത്തനെ ഉയര്‍ന്നു.

🙏എട്ട് ഷട്ടറുകള്‍ തുറന്നുവിട്ടിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ നേരിയ കുറവ് മാത്രം. 138.80 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതാണ് ജലനിരപ്പ് താഴാതിരിക്കാനുള്ള കാരണം.അതിനിടെ കല്ലാര്‍ ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ രാത്രി തുറന്നു.2618.20 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്.

🙏ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ പതിനൊന്ന് വയസുകാരി മരിച്ച കേസുമായി ബന്ധപ്പെട്ട് ഇന്ന് പൊലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും.
രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകാതെ “ജപിച്ച്‌ ഊതല്‍ “നടത്തുന്ന ഇമാം ഉവൈസിന്റെ സ്വാധീനത്തില്‍പ്പെട്ടു പോയ കൂടുതല്‍ കുടുംബങ്ങളുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇവരില്‍ നിന്നും പൊലീസ് തെളിവ് ശേഖരിക്കും. ഗുരുതര അസുഖമുണ്ടായിട്ടും ആശുപത്രിയില്‍ പോകാത്തവര്‍ ഇനിയുമുണ്ടോ എന്നും പൊലീസ് പരിശോധിക്കും.

🙏കെഎസ്ആർടിസിയിലെ ശമ്പള പരിഷ്ണകരണ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ന് അർധരാത്രി മുതൽ പണിമുടക്ക്. അംഗീകൃത തൊഴിലാളി യൂണിയനുകൾ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കിൽ മാറ്റമില്ല. യൂണിയനുകൾ എടുത്തുചാടി തീരുമാനം എടുത്തുവെന്നും തൊഴിലാളികളുടെ താൽപര്യം അല്ല സംഘടനകൾക്കുള്ളതെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

🙏കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​ന്ധ​ന​ത്തി​ന് എ​ക്സൈ​സ് ഡ്യൂ​ട്ടി കു​റ​ച്ച​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ
ബാ​ല​ഗോ​പാ​ല്‍. കേ​ന്ദ്രം നി​കു​തി കു​റ​ച്ച​ത് പോ​രെ​ന്ന് ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.
കേ​ന്ദ്രം പ്ര​ത്യേ​ക നി​കു​തി​യും സെ​സും കു​റ​യ്ക്ക​ണം. ലി​റ്റ​റി​ന് മു​പ്പ​തി​ല​ധി​കം രൂ​പ കു​റ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം സം​സ്ഥാ​നം ഇ​ന്ധ​ന​നി​കു​തി കു​റ​യ്ക്കാ​ന്‍ ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്നും ധ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

🙏ട്രെയിനില്‍ മാധ്യമ പ്രവര്‍ത്തകയെയും റെയില്‍വേ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെയും ആക്രമിച്ച കേസിലെ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തുഅങ്കമാലി മഞ്ഞപ്ര പടയാട്ടി ബിജുവിനാണ് (49) നട്ടെല്ലിന് പരിക്കേറ്റത്. അകലെ നിന്ന മറ്റു തൊഴിലാളികള്‍ ബഹളം വച്ചതിനാലാണ് ആനയില്‍ നിന്നും ബിജു രക്ഷപ്പെട്ടത്.

🙏പ്ലാന്റേഷന്‍ കോര്‍പ്പ റേഷന്റെ റബ്ബര്‍ തോട്ടത്തില്‍ ആനയുടെ ആക്രമണത്തെ തുടര്‍ന്ന് ബൈക്കില്‍ നിന്നും വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്.
അങ്കമാലി മഞ്ഞപ്ര പടയാട്ടി ബിജുവിനാണ് (49) നട്ടെല്ലിന് പരിക്കേറ്റത്. അകലെ നിന്ന മറ്റു തൊഴിലാളികള്‍ ബഹളം വച്ചതിനാലാണ് ആനയില്‍ നിന്നും ബിജു രക്ഷപ്പെട്ടത്.

🙏നിയന്ത്രണം വിട്ട കാര്‍ ഹോട്ടലിലേക്ക്‌ പാഞ്ഞുകയറി. അതിരമ്പുഴ ടൗണിലെ ശ്രീനീലകണ്ഠമന്ദിരം ഹോട്ടലിലെ ഷട്ടറും ഗ്ലാസ് ഡോറും തകര്‍ത്താണ് കാര്‍ കടയിലേക്ക് ഇടിച്ചുകയറിയത്.