ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ പ്രവേശനം 2021 അഡ്മിഷന്‍ സമയത്ത് ഹാജരാക്കേണ്ട രേഖകള്‍

കേരളസര്‍വകലാശാലയുടെ 2021 – 22 അദ്ധ്യയന വര്‍ഷത്തിലെ ബിരുദാനന്തരബിരുദ കോഴ്‌സുകളിലേയ്ക്കുളള അഡ്മിഷന്‍ സമയത്ത് കോളേജില്‍ ഹാജരാക്കേണ്ട രേഖകള്‍ ചുവടെ ചേര്‍ക്കുന്നു.

1.ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ ഏറ്റവും പുതിയ പ്രിന്റൗട്ട്
2.അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട്
3.രജിസ്‌ട്രേഷന്‍ ഫീസിന്റേയും അഡ്മിഷന്‍ ഫീസിന്റേയും രസീതുകള്‍
4. Qualifying Certificates (Original Degree Certificate/Provisional Certificate)
5. Consolidated Mark list and Marklists
6.T.C and Conduct Certificate
7.Non Creamy Layer Certificate (For SEBC Students only)
8.Caste Certificate (SC/ST Students only),

9.EWS Certificate (For EWS Category)
10.PWD Certificate ( for Differently abled Candidates)
11. Eligibility Certificate and Migration Certificate (മറ്റ് സര്‍വകലാശാലയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ബാധകം)
12. Cancellation Certificate (മുന്‍ വര്‍ഷങ്ങളില്‍ മറ്റേതെങ്കിലും കോഴ്‌സുകള്‍ക്ക് രജിസ്‌ട്രേഷന്‍ നടത്തി കോഴ്‌സ് പൂര്‍ത്തിയാക്കാത്തവര്‍

13 . Cancellation Certificate അതാത് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വാങ്ങേണ്ടതാണ്)


മേല്‍ പറഞ്ഞിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍/രേഖകള്‍ വിദ്യാര്‍ത്ഥികള്‍ നേരത്തെ കരുതിവയ്‌ക്കേണ്ടതാണ്.

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം -2021 സ്‌പോര്‍ട്‌സ്‌ക്വാട്ട (Supplementary list) ഫൈനല്‍ റാങ്ക് ലിസ്റ്റ്

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള സ്‌പോര്‍ട്‌സ്‌ക്വാട്ട (Supplementary list) ഫൈനല്‍ റാങ്ക് ലിസ്റ്റ് നവംബര്‍ 4 ന് പ്രസിദ്ധീകരിക്കും.

പ്രവേശനത്തിന് ആഗ്രഹിക്കുന്ന റാങ്ക്‌ലിസ്റ്റില്‍ (സ്‌പോര്‍ട്ട്‌സ് ക്വാട്ട ആദ്യ റാങ്ക് ലിസ്റ്റിലും, സപ്ലിമെന്ററി ലിസ്റ്റിലും) ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ നവംബര്‍ 5 -ാം തീയതി 10.30 ന് മുന്‍പായി കോളേജുകളില്‍ ഹാജരാകേണ്ടതാണ്. നിലവിലുളള റാങ്ക് ലിസ്റ്റില്‍ നിന്നുളള വിദ്യാര്‍ത്ഥികളെ പരിഗണിച്ചതിനുശേഷം മാത്രമേ സപ്ലിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ പരിഗണിക്കുകയുളളൂ.സ്‌പോര്‍ട്ട്‌സ് ക്വാട്ട പ്രവേശനം സംബന്ധിച്ച മറ്റ് വിശദ വിവരങ്ങള്‍ക്ക് http:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 മേയില്‍ നടത്തിയ സി.ബി.സി.എസ്.എസ്. സി.ആര്‍. നാലാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് ഡിഗ്രി കോഴ്‌സിന്റെ ഒക്‌ടോബര്‍ 18, 20 തീയതികളില്‍ നടത്തേണ്ടിയിരുന്ന പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 17, 18 നും ഒക്‌ടോബര്‍ 21, 22 തീയതികളില്‍ നടത്തേണ്ടിയിരുന്ന പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 15, 16 എന്നീ തീയതികളിലും അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല നവംബര്‍ 16 മുതല്‍ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ (2013 സ്‌കീം – സപ്ലിമെന്ററി സെഷണല്‍ ഇംപ്രൂവ്‌മെന്റ്) ഒക്‌ടോബര്‍ 2021 പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മപരിശോധന നവംബര്‍ 8 വരെ അപേക്ഷിക്കാം

കേരളസര്‍വകലാശാല ഒക്‌ടോബര്‍ 27 ന് പ്രസിദ്ധീകരിച്ച സി.ബി.സി.എസ്. ബി.എ. അഞ്ചാം സെമസ്റ്റര്‍ ഫെബ്രുവരി 2021, ആറാം സെമസ്റ്റര്‍ മാര്‍ച്ച് 2021 സ്‌പെഷ്യല്‍ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 8 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മപരിശോധന നവംബര്‍ 8 വരെ അപേക്ഷിക്കാം


കേരളസര്‍വകലാശാല ഒക്‌ടോബര്‍ 27 ന് പ്രസിദ്ധീകരിച്ച സി.ബി.സി.എസ്. ബി.എ. അഞ്ചാം സെമസ്റ്റര്‍ ഫെബ്രുവരി 2021, ആറാം സെമസ്റ്റര്‍ മാര്‍ച്ച് 2021 സ്‌പെഷ്യല്‍ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 8 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം. ഡിഗ്രി മേഴ്‌സിചാന്‍സ് (2010, 2011 & 2012 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ നവംബര്‍ 12 വരെയും 150 രൂപ പിഴയോടെ നവംബര്‍ 17 വരെയും 400 രൂപ പിഴയോടെ നവംബര്‍ 19 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാല സ്റ്റഡി ആന്റ് റിസര്‍ച്ച് സെന്റര്‍, ആലപ്പുഴയില്‍ എം.കോം. റൂറല്‍ മാനേജ്‌മെന്റ് പ്രോഗ്രാം 2021 അഡ്മിഷന് ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 8 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെന്ററില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: 0477 – 2266245.

കേരളസര്‍വകലാശാലയുടെ പഠനഗവേഷണവകുപ്പുകളില്‍ എ.ഐ.സി.ടി.ഇ. അംഗീകാരമുളള എം.ടെക്. കമ്പ്യൂട്ടര്‍സയന്‍സ് (ഡിജിറ്റല്‍ ഇമേജ് പ്രോസസിംഗ് സ്‌പെഷ്യലൈസേഷന്‍), എം.ടെക്. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ (ഒപ്‌ടോഇലക്‌ട്രോണിക്‌സ് ആന്റ് ഒപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍), എം.ടെക്. ടെക്‌നോളജി മാനേജ്‌മെന്റ് എന്നീ പ്രോഗ്രാമുകള്‍ക്ക് ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 8 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാലയുടെ പഠനഗവേഷണവകുപ്പുകളില്‍ എം.എ.ജര്‍മന്‍, റഷ്യന്‍, ലിംഗ്വിസ്റ്റിക്‌സ്, അറബിക്, സംസ്‌കൃതം, വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് എന്നീ പ്രോഗ്രാമുകള്‍ക്ക് ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 8 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

എസ്.ടി. സീറ്റ് ഒഴിവ്

കേരളസര്‍വകലാശാലയുടെ നാനോസയന്‍സ് പഠനവകുപ്പില്‍ എം.എസ്‌സി. ഫിസിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ നാനോ സയന്‍സ് പ്രോഗ്രാമിന് 2021 – 23 ബാച്ച് അഡ്മിഷന് എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 5 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.