കൊച്ചി . നടൻ ജോജു ജോർജിന്റെ കാർ അടിച്ചു തകർത്ത സംഭവത്തിൽ മുൻ മേയർ ടോണി ചമ്മിണി ഒളിവിലെന്ന് പൊലീസ് കേസിൽ ഒന്നാം പ്രതിയാണ് ടോണി ചമ്മിണി. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ്

കലൂരിലെ വീട്ടിൽ ചമ്മിണിയും കുടുംബവും ഇല്ലെന്ന് പൊലീസ്.ചമ്മിണി അടക്കം എല്ലാ പ്രതികളും അറസ്റ്റ് ഭയന്ന് മുങ്ങിയതായാണ് പൊലീസ് പറയുന്നത്.

കേസിലെ ഒരു പ്രതിയെ മാത്രമാണ് ഇതുവരെ പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടുള്ളത്.
മുൻ മേയർ ടോണി ചമ്മിണി ഒളിവിൽ
മറ്റുള്ളവർ രണ്ട് ദിവസമായി വീട്ടിൽ നിന്ന് മാറി നിൽക്കുകയാണ്. ഇവരുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെയുള്ള ഏഴ് പേരെയാണ് ഇനി പിടികൂടാനുള്ളത്. ഇവർക്കായി മുൻകൂർ ജാമ്യാപേക്ഷ നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.

കീഴടങ്ങിയ ശേഷം നിയമ നടപടികളുമായി മുന്നോട്ട് പോകാനും പാർട്ടിക്കുള്ളിൽ ആലോചനയുണ്ട്. അതേസമയം, ജോജുവിനെതിരായ പരാതിയിൽ കേസെടുക്കാത്തതിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ജില്ലാ തലത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം.

സംഭവസമയത്ത് ജോജു മാസ്ക്ക് ധരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊച്ചി ഡിസിപിക്ക് പരാതിയും നൽകിയിട്ടുണ്ട്.