👆 ഇന്ധനവില കുറക്കുന്നു.
ന്യൂഡെല്‍ഹി. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്തുരൂപയുമാണ് കുറയുക. എക്‌സൈസ് ഡ്യൂട്ടി കുറച്ചാണ് നടപടി. വാറ്റ് നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു. വ്യാപകമായ പ്രതിഷേധത്തിന്ഡറെ അടിസ്ഥാനത്തിലാണ് കേന്ദ്രനീക്കം.

👆ത്രിപുരയിൽ ഹിന്ദുത്വരുടെ നേതൃത്വത്തിൽ നടക്കുന്ന മുസ്ലിം വിരുദ്ധ കലാപത്തിനെതിരേ ട്വീറ്റ് ചെയ്തതിന്റെ പേരിൽ ആക്ടിവിസ്റ്റ് സജ്ജാദ് കാർഗിലിനെതിരേ ലഡാക്ക് പോലിസ് കേസെടുത്തു.
ഐപിസി 107, 151 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഒക്ടോബർ 29ന് സജ്ജാദിന് കാരണം കാണിക്കൽ നോട്ടിസ് അയച്ച പോലിസ് ഒക്ടോബർ 30ന് സ്‌റ്റേഷനിൽ ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു.

👆കൊവിഡ് വാക്‌സിൻ വീടുകളിലെത്തിയും നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശം. വാക്‌സിനേഷൻ 50 ശതമാനത്തിൽ താഴെ മാത്രം പൂർത്തിയാക്കിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ജില്ലാ കലക്ടർമാരുമായും നടത്തിയ ചർച്ചയിലാണ് പ്രധാനമന്ത്രി ഇത്തരമൊരു നിർദേശം നൽകിയത്. 
വാക്‌സിൻ നൽകാനായി മതനേതാക്കളുടെയും യുവജന സംഘടനകളുടെയും സഹായം തേടാമെന്നും മോദി യോഗത്തിൽ വ്യക്തമാക്കി.

👆ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകളിൻമേൽ പരമാവധി വേഗത്തിൽ തീർപ്പ് കൽപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് റവന്യു മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു. ഇതു സംബന്ധിച്ച് മമ്മിക്കുട്ടി എം എൽ എ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

👆കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്നു യുവാക്കളെ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പിടികൂടി. കൊടുങ്ങല്ലൂർ സ്വദേശികളായ യുവാക്കളാണ് ഇരുപത് ഗ്രാം എം.ഡി.എം.എ സഹിതം പിടിയിലായത്.

👆പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനസജ്ജമായ കാത്ത്‌ലാബില്‍ ആദ്യ ദിനം നടത്തിയ രണ്ട് കാത്ത്‌ലാബ് ചികിത്സകളും വിജയിച്ചു. കേരള പിറവി ദിനം മുതലാണ് കാത്ത് ലാബ് പ്രവര്‍ത്തനം ആരംഭിച്ചത്. കൊല്ലം സ്വദേശികളായ 55 കാരനും 60 കാരനും ആന്‍ജിയോപ്ലാസ്റ്റി ചികിത്സയാണ് നല്‍കിയത്.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ഇവര്‍ കൊല്ലം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്.

👆മതം മാറണമെന്ന് ആവശ്യപ്പെട്ട് യുവാവിന് ക്രൂരമർദ്ദനം.ആനത്തലവട്ടം സ്വദേശി മിഥുനെ മർദ്ദിച്ചത് ഭാര്യ സഹോദരൻ.ഗുരുതരമായ പരിക്കേറ്റ മിഥുൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ട് വർഷത്തെ പ്രണയതിനോടുവിലാണ് വീട്ടുകാരുടെ എതിർപ്പ് പോലും മറികടന്നു തിരുവനന്തപുരം ആനതലവട്ടം സ്വദേശി മിഥുനും ദീപ്തിയുംവിവാഹിതരായത്.തുടർന്ന് മതം മാറിയാൽ വിവാഹം സമ്മതിക്കാം എന്നാവശ്യപ്പെട്ട് ദീപ്തിയുടെ ബന്ധുക്കൾ മിഥുനെ സമീപിച്ചു. മതംമാറാൻ മിഥുൻ തയ്യാറാകാതെ വന്നതോടെയാണ് ഭാര്യ സഹോദരൻ സഹോദരൻ ഡാനിഷ് ക്രൂരമർദ്ദനം നടത്തിയത്.

👆 സംസ്ഥാനത്ത് ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര്‍ 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം 501, കണ്ണൂര്‍ 422, മലപ്പുറം 342, വയനാട് 331, ആലപ്പുഴ 315, ഇടുക്കി 313, പാലക്കാട് 284, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

👆കഴിഞ്ഞ 24 മണിക്കൂറിനിടെ 69,680 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,61,090 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,56,032 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5058 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 326 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

👆ജീ​വ​ന​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ ജി.​വി.രാ​ജ സ്പോ​ർട്സ് സ്കൂ​ൾ പ്രി​ൻസി​പ്പ​ൽ ഇ​ൻ ചാ​ർജ് സി.​എ​സ്. പ്ര​ദീ​പി​നെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച്‌ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർട്ട് ന​ൽകാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ പ്രി​ൻസി​പ്പ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​നീ​ഷ് പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ജീ​വ​ൻ ബാ​ബു​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.ക​ഴി​ഞ്ഞ​ദി​വ​സം ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി​യി​ൽ അ​രു​വി​ക്ക​ര പൊ​ലീ​സ് പ്ര​ദീ​പി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

👆 വിൽപന നടത്താൻ ശ്രമിക്കവെ നഗരത്തിൽനിന്ന് ആനക്കൊമ്പുമായി തമിഴ്‌നാട് സ്വദേശികളടക്കം മൂന്നുപേർ പിടിയിൽ.
കോയമ്പത്തൂർ സ്വദേശികളായ കറുപ്പുസ്വാമി(41), റഹ്മത്തുല്ല(43), പാലക്കാട് സ്വദേശി ഫൈസൽ(44) എന്നിവരാണ് വാളയാർ വനംവകുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ പിടിയിലായത്. രണ്ട് ആനക്കൊമ്പുകളും ബാഗും ഒരു ബൈക്കും ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തു.

👆വിലക്കയറ്റം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ തുടങ്ങിയ കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ പ്രക്ഷോഭത്തിലേക്ക്.
പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുന്നതിനിടെ, രണ്ടു ദിവസത്തെ ദേശവ്യാപക പണിമുടക്ക് സംഘടിപ്പിക്കാനാണ് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി തീരുമാനിച്ചത്.


സ്വകാര്യവൽക്കരണം കൂടുതൽ ശക്തമാക്കാനുള്ള തീരുമാനം, സർക്കാർ ഉടമസ്ഥതയിലുള്ള വസ്തുവകകൾ കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള നീക്കം, നാഷണൽ മൊണറ്റൈസേഷൻ പൈപ്പ്‌ലൈൻ പദ്ധതി തുടങ്ങിയവക്കെതിരെയാണ് യൂണിയനുകൾ സമരത്തിനൊരുങ്ങുന്നത്.

👆അടുത്തിടെ പുനരാരംഭിച്ച ശ്രീനഗർ-ഷാർജ വിമാനത്തിന് വ്യോമാതിർത്തി പാകിസ്ഥാൻ നിഷേധിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
സിവിൽ ഏവിയേഷൻ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുൾപ്പെടെ ബന്ധപ്പെട്ട മന്ത്രാലയങ്ങളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു.

👆കടം വാങ്ങിയ 50 രൂപ തിരികെ നല്‍കാത്തതിന്റെ പേരിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ രണ്ടുപേരെ കുത്തി കൊലപ്പെടുത്തി.
ഹസ്രത്ത് നിസാമുദീനിലെ മസ്ജിദ് റോഡിലെ നടപ്പാതയില്‍ വച്ചാണ് സംഭവം നടന്നത്. മയൂര്‍ തോമസ്, ലോകേഷ് ബഹാദൂര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതികളായ സോനുവിനെയും ജുഗ്നുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

👆സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കൽ രാത്രി എട്ടുമണി മുതൽ പത്തുമണിവരെ മാത്രം.
അതിന് ശേഷം പടക്കം പൊട്ടിച്ചാൽ നിയമനടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച്‌ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് സമയക്രമീകരണം ഏർപ്പെടുത്തിയത്.

👆ആര്യനാട് ഈഞ്ചപുരിയിൽ ബസ് തട്ടി കാത്തിരിപ്പ് കേന്ദ്രം തകർന്നുവീണു ഗുരുതരമായി പരിക്കേറ്റ ഒരാൾ മരിച്ചു.അഞ്ച് പേർ ചികിത്സയിലാണ്. ആര്യനാട് കൊക്കോട്ടല സ്വദേശി സോമൻ നായരാണ് മരണമടഞ്ഞത്.
ഇഞ്ചപുരിയിൽ രാവിലെ എട്ടരയോടെയായിരുന്നു അപകടം.വളവിൽ വെച്ച് പുറകെ വന്ന കാറിനെ കടത്തി വിടുമ്പോഴാണ് കെഎസ്ആർടിസി ബസിന്റെ നടുഭാഗം കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണിൽ ഇടിച്ചത്.
ഇതോടെ കാലപ്പഴക്കം ചെന്ന ഷെഡ്‌ ഇടിഞ്ഞു വീണു.ആശുപത്രിയിലേക്ക് പോകാൻ ബസ് കാത്തു നിന്ന സോമൻ നായരുൾപടെ ആറ് പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.

👆മഹാത്മാഗാന്ധി സർവകലാശാലയിൽ ലൈംഗികാതിക്രമം നേരിടേണ്ടി വന്നതായി സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ.
2014 ൽ ഒരു ഗവേഷക വിദ്യാർത്ഥി കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. അന്ന് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന, ഇപ്പോഴത്തെ വൈസ് ചാൻസലറെ വിവരം അറിയിച്ചുവെന്നും പറയുന്നുണ്ട്. പക്ഷേ, ആരോപണ വിധേയനെ സംരക്ഷിക്കുന്ന നടപടിയാണ് അന്ന് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുമുണ്ടായത്.

👆മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138. 95ലെത്തി. ശക്തമായ മഴയിൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം. ഇതോടെ കഴിഞ്ഞ ദിവസം അടച്ച അഞ്ച് ഷട്ടറുകൾ തമിഴ്നാട് വീണ്ടുമുയർത്തി. മൂവായിരത്തി അഞ്ച് ഘനയടി വെള്ളമാണ് പെരിയാറ്റിലേക്ക് ഒഴുക്കുന്നത്.

👆തീയറ്റർ തുറക്കുന്നതിലെ പ്രതിസന്ധി പരിഹരിക്കാൻ ഇളവുകളുമായി സംസ്ഥാന സർക്കാർ. സിനിമാ ടിക്കറ്റിന്മേലുള്ള വിനോദ നികുതി ഒഴിവാക്കി നൽകാൻ സർക്കാർ തീരുമാനിച്ചു. 2021 ഏപ്രിൽ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലേക്കാണ് ഇളവ്. കൂടാതെ തീയറ്റർ അടഞ്ഞു കിടന്ന സമയത്തെ വൈദ്യുതി ഫിക്സഡ് ചാർജിൽ 50 % ഇളവ് നൽകാനും കെട്ടിട നികുതി ഒഴിവാക്കി നൽകാനും തീരുമാനമായി. അതേസമയം പകുതി സീറ്റിൽ മാത്രം പ്രവേശനം എന്ന നിബന്ധന തുടരും.

👆നിലമ്പൂർ വനത്തിൽ മാവോയിസ്റ്റുകൾക്കായി പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തി. പോത്തുകല്ല് മേഖലയിലെ വനത്തിലാണ് തെരച്ചിൽ നടത്തിയത്. നാലംഗ മാവോയിസ്റ്റ് സംഘം പോത്തുകല്ല് കുമ്പളപ്പാറ ആദിവാസി കോളനിയിലെത്തിയെന്ന വിവരത്തെ തുടർന്നാണ് തെരച്ചിൽ
നാലംഗ സംഘത്തിലെ മൂന്ന് പേർ ഒരു വീട്ടിൽ താമസിച്ചതായും ഒരാൾ വഴിയിൽ കാവൽ നിന്നതായുമാണ് ലഭിച്ച വിവരം. ആദിവാസികൾക്ക് ഇവർ ക്ലാസ് എടുത്തതായും വിവരം ലഭിച്ചിട്ടുണ്ട്.

👆ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. അബൂദബിയിൽ നടക്കുന്ന മത്സരത്തിലും ഇന്ത്യയെ ടോസ് തുണച്ചില്ല. ടോസ് നേടിയ അഫ്ഗാൻ നായകൻ മുഹമ്മദ് നബി ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.
വരുൺ ചക്രവർത്തിക്ക് പകരം ആർ അശ്വിൻ ടീമിലിടം നേടി. സൂര്യകുമാർ യാദവും തിരികെ എത്തിയിട്ടുണ്ട്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഞെട്ടലിൽ നിന്ന് മുക്തമാകാൻ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്. സെമി സാധ്യത വിദൂരമായെങ്കിലും നിലനിർത്താൻ വലിയ മാർജിനിലുള്ള വിജയം തന്നെ വേണം