തിരുവനന്തപുരം. മതം മാറണമെന്ന് ആവശ്യപ്പെട്ട് യുവാവിന് ക്രൂരമർദ്ദനം..ആനത്തലവട്ടം സ്വദേശി മിഥുനെ മർദ്ദിച്ചത് ഭാര്യ സഹോദരൻ…ഗുരുതരമായ പരിക്കേറ്റ മിഥുൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്…

രണ്ട് വർഷത്തെ പ്രണയതിനോടുവിലാണ് വീട്ടുകാരുടെ എതിർപ്പ് പോലും മറികടന്നു തിരുവനന്തപുരം ആനതലവട്ടം സ്വദേശി മിഥുനും ദീപ്തിയുംവിവാഹിതരായത്… തുടർന്ന് മതം മാറിയാൽ വിവാഹം സമ്മതിക്കാം എന്നാവശ്യപ്പെട്ട് ദീപ്തിയുടെ ബന്ധുക്കൾ മിഥുനെ സമീപിച്ചു… മതംമാറാൻ മിഥുൻ തയ്യാറാകാതെ വന്നതോടെയാണ് ഭാര്യ സഹോദരൻ സഹോദരൻ ഡാനിഷ് ക്രൂരമർദ്ദനം നടത്തിയത്..

കാശ് നൽകി മിഥുനെ ഒഴിവാക്കാമെന്നും അല്ലെങ്കിൽ മതം മാറണമെന്നും തന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നതായി ദീപ്തി പറയുന്നു..

സംഭവത്തിൽ കൊലപാതക ശ്രമത്തിന് പുറമെ പട്ടിക ജാതി പട്ടിക വർഗ്ഗ അതിക്രമ നിരോധന നിയമ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.. എന്നാൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ദീപ്തി ആരോപിക്കുന്നു..

ഗുരുതരമായ പരുക്കേറ്റ മിഥുൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്… സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അധികൃതർ അറിയിച്ചു.. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല..