തി​രു​വ​ന​ന്ത​പു​രം: ജീ​വ​ന​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ ജി.​വി.രാ​ജ സ്പോ​ർട്സ് സ്കൂ​ൾ പ്രി​ൻസി​പ്പ​ൽ ഇ​ൻ ചാ​ർജ് സി.​എ​സ്. പ്ര​ദീ​പി​നെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച്‌ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർട്ട് ന​ൽകാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ പ്രി​ൻസി​പ്പ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​നീ​ഷ് പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ജീ​വ​ൻ ബാ​ബു​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.ക​ഴി​ഞ്ഞ​ദി​വ​സം ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി​യി​ൽ അ​രു​വി​ക്ക​ര പൊ​ലീ​സ് പ്ര​ദീ​പി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

പ്രി​ൻ​സി​പ്പ​ൽ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നെ​ന്നും ക്വാ​ർ​ട്ടേ​ഴ്സി​ലെ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നെ​ന്നും കാ​ണി​ച്ചാ​ണ് ജീ​വ​ന​ക്കാ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. കേ​സി​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം മാ​ത്ര​മേ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കൂ​വെ​ന്ന് അ​രു​വി​ക്ക​ര എ​സ്.​എ​ച്ച്‌.​ഒ ഷി​ബു​കു​മാ​ർ പ​റ​ഞ്ഞു.

നേ​ര​ത്തേ സ്കൂ​ളി​ൽ തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 2018ൽ ​സി.​എ​സ്. പ്ര​ദീ​പി​നെ അ​ന്ന​ത്തെ കാ​യി​ക​മ​ന്ത്രി​യാ​യി​രു​ന്ന എ.​സി. മൊ​യ്തീ​നിെൻറ നി​ർ​ദേ​ശ​പ്ര​കാ​രം ക​ണ്ണൂ​രി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യി​രു​ന്നു. ഇ​ൻ​റ​ലി​ജ​ൻ​സിെൻറ​യും സ്പെ​ഷ​ൽ ബ്രാ​ഞ്ചിെൻറ​യും റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. എ​ന്നാ​ൽ, പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ ഉ​ന്ന​ത​കേ​ന്ദ്ര​ങ്ങ​ളെ സ്വാ​ധീ​നി​ച്ച്‌ ഇ​യാ​ൾ വീ​ണ്ടും ജി.​വി. രാ​ജ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ആ​ക്ഷേ​പം. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് കാ​യി​ക​മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹ്മാ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു.