തിരുവനന്തപുരം. ആര്യനാട് ഈഞ്ചപുരിയിൽ ബസ് തട്ടി കാത്തിരിപ്പ് കേന്ദ്രം തകർന്നുവീണു ഗുരുതരമായി പരിക്കേറ്റ ഒരാൾ മരിച്ചു… അഞ്ച് പേർ ചികിത്സയിലാണ് …ആര്യനാട് കൊക്കോട്ടല സ്വദേശി സോമൻ നായരാണ് മരണമടഞ്ഞത്…

ഇഞ്ചപുരിയിൽ രാവിലെ എട്ടരയോടെയായിരുന്നു അപകടം.. വളവിൽ വെച്ച് പുറകെ വന്ന കാറിനെ കടത്തി വിടുമ്പോഴാണ് കെഎസ്ആർടിസി ബസിന്റെ നടുഭാഗം കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണിൽ ഇടിച്ചത്.

ഇതോടെ കാലപ്പഴക്കം ചെന്ന ഷെഡ്‌ ഇടിഞ്ഞു വീണു…ആശുപത്രിയിലേക്ക് പോകാൻ ബസ് കാത്തു നിന്ന സോമൻ നായരുൾപടെ ആറ് പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു…ഗുരുതരമായി പരിക്കേറ്റ സോമൻ നായർ മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്…എന്നാൽ വലിയ ദുരന്തമാണ് ഒഴിവായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു…

നാല് സ്കൂൾ വിദ്യാർത്ഥികൾക്കും ഒരു കോളേജ് വിദ്യാർഥിനിയ്ക്കും പരിക്കേറ്റിരുന്നു…ഗ്രാമ പ്രദേശമായതിനാൽ ഭൂരിഭാഗം ആളുകളും പൊതു ഗതാഗതമാണ് ആശ്രയിക്കുന്നത്..ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിക്കണമെന്ന് ആവശ്യം അവഗണിച്ചതിന്റെ ഫലമാണ് ഒരു ജീവൻ പൊലിയാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു.