തിരുവനന്തപുരം: 26ാ മത് രാജ്യാന്തര ചലച്ചിത്ര മേളയിലെ മൽസര വിഭാഗത്തിൽ മലയാളത്തിൽ നിന്ന് രണ്ട് സിനിമകൾ.

താരാ രാമാനുജന്റെ നിശിധോയും, കൃഷന്ത് ആർ കെ യുടെ ആവാസവ്യൂഹവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. പെബിൾസ്, ഐആമം നോട്ട് ദി റിവർ ജലം, എന്നീ ഇന്ത്യൻ സിനിമകളും മൽസര വിഭാഗത്തിൽ മാറ്റുരക്കും.

മലയാളം സിനിമാ ടുഡേ വിഭാഗത്തിൽ 12 സിനിമകളും, ഇന്ത്യൻ സിനിമ വിഭാഗത്തിൽ ഏഴ് സിനിമകളും പ്രേക്ഷകർക്ക് മുന്നിലെത്തും.