എടത്വ. അധ്യാപിക നദിയിൽ വീണ് മരിച്ചു. തലവടി ചെത്തിപുരയ്ക്കൽ സ്കൂളിലെ അധ്യാപിക കൊടുംതറയിൽ തോമസ് കെ.ജെ. യുടെ ഭാര്യ സുനു (53) ആണ് മരിച്ചത്.
വീടിന് പിന്നിലെ നദിയിൽ രാവിലെ
പാത്രം കഴുകാനായി ഇറങ്ങിയതിനിടയിൽ
കാൽ വഴുതി വെളളത്തിൽ വീണതാകാമെന്നാണ് കരുതുന്നത്.


അധ്യാപികയെ കാണാത്തതിനെ തുടർന്ന് ഭർത്താവ് തോമസും മക്കളും സമീപത്ത് അന്വേഷിച്ചെങ്കിലും കാണാത്തതിനെത്തുടർന്ന് എടത്വാ പോലീസിൽ അറിയിക്കുകയായിരുന്നു. എടത്വാ പൊലീസ് നദിയിൽ തെരച്ചിൽ നടത്തുന്നതിനിടെ
തായങ്കരി ഭാഗത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.