കോട്ടയം.ഓർത്തഡോക്സ് യാക്കോബായ സഭ തർക്കത്തിൽ നിയമ നിർമാണത്തിന് ശുപാർശയുമായി സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷൻ.തർക്കമുള്ള പള്ളികളിൽ ഹിത പരിശോധന നടത്തണം, ഭൂരിപക്ഷം ലഭിക്കുന്ന വർക്ക് പള്ളി വിട്ടു നൽകണമെന്നും കരട് നിയമത്തിൽ.സുപ്രീം കോടതിയുടെ വിധി മറികടക്കാൻ നിയമ നിർമ്മാണത്തിന് സാധിക്കുമെന്ന് സമിതി അധ്യക്ഷൻ ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു.


ഓർത്തഡോക്സ്-യാക്കോബായ സഭാതർക്കത്തിൽ ശാശ്വതപരിഹാരം എന്ന നിലയിലാണ് നിയമ പരിഷ്കരണ കമ്മീഷിൻ്റെ ശുപാർശകൾ. തർക്കം തുടർന്ന് പള്ളികളിൽ ഹിതപരിശോധനയുടെ അടിസ്ഥാനത്തിൽ ഉടമസ്ഥാവകാശം നിശ്ചയിക്കണമെന്നാണ് കരട് നിയമത്തിലെ പ്രധാന നിർദ്ദേശം

ഒരു പള്ളിയിലെ അംഗങ്ങൾ …… ന്യുനപക്ഷമായ ആളുകൾക്ക് ആ പള്ളി തുടരുകയോ മറ്റൊരു പള്ളിയിലേക്ക് മാറുകയും ചെയ്യാം.സുപ്രീംകോടതി വിധിയിലൂടെ ഉണ്ടായ പ്രതിസന്ധിയെ നിയമനിർമാണത്തിലൂടെ മറികടക്കാൻ സാധിക്കുമെന്നാണ് കമ്മീഷൻ്റെ പ്രതീക്ഷ

സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ നിന്ന് വിരമിച്ച ജഡ്ജി ഉൾപ്പെട്ട സമിതിയായിർക്കും ഹിതപരിശോധന നടത്തുക.
ഓർത്തഡോക്സ് സഭ കരട് നിയമത്തിനെതിരെ ശക്തമായി രംഗത്ത് തന്നെയാണ് സാധ്യത. അതേ സമയം ശബരിമല വിധിയിൽ ഇടപെടൽ ഇല്ലെന്ന് നിലപാട് എടുത്ത സംസ്ഥാന സർക്കാർ കമ്മീഷൻറെ ശുപാർശയിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതിൽ വ്യക്തമല്ല.