കണ്ണൂർ. ശാസ്ത്രീയ ചികിത്സ നിഷേധിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പിതാവ് സത്താറിനെയും
ഉസ്താത് ഉവൈസിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കെതിരെയും മനപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു. പിതാവിനെതിരേ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് ഉവൈസിന് ബോധപൂർവം അല്ലാത്ത നരഹത്യക്കുമാണ് കേസ്.

കഴിഞ്ഞ ഞായറാഴ്ച പനി ബാധിച്ച് മരിച്ച ഫാത്തിമ്മക്ക് പുറമെ അതേ കുടുംബത്തിലെ മറ്റു നാല് പേർ കൂടി സമാനമായ വിധത്തിൽ മരിച്ചെന്ന് പോലീസ് കണ്ടെത്തി. അന്ധ വിശ്വാസത്തിന് കീഴടങ്ങി ചികിത്സ നിഷേധിച്ചതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫാത്തിമ്മയുടെ മരണത്തിൽ കുഞ്ഞിപ്പള്ളി ഇമാമിനെയും കുട്ടിയുടെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിക്ക് ശാസ്ത്രീയ ചികിൽസ നിഷേധിച്ചതായും മരുന്ന് നൽകിയുള്ള ചികിത്സ നൽകിയില്ലെന്നും പകരം മതാചാരപ്രകാരമുള്ള ഹോളി വാട്ടർ നൽകിയെന്നും കമ്മിഷണർ ആർ ഇളങ്കോ പറഞ്ഞു.