തിരുവനന്തപുരം. ആര്യനാട് ഈഞ്ചപുരിയിൽ ബസ് ഇടിച്ചു കയറി കാത്തിരിപ്പ് കേന്ദ്രം തകർന്നുവീണു ആറ് പേർക്ക് പരിക്ക്…രാവിലെ എട്ടരയോടെയായിരുന്നു അപകടം… കൂറ്റൻ വളവിൽ വെച്ച് പുറകെ വന്ന കാറിനെ കടത്തി വിടുമ്പോഴായിരുന്നു കെഎസ്ആർടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ചത്

…കാലപ്പഴക്കം ചെന്ന വെയിറ്റിംഗ് ഷെഡ് ഇടിഞ്ഞുവീണു..അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു… ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു…