2021 നവംബർ 3 ബുധൻ

🙏ഇന്ത്യയുടെ മലയാളി ഹോക്കി താരം ഒളിമ്പ്യൻ പി ആർ ശ്രീജേഷിന് ഖേൽരത്‌ന പുരസ്‌കാരം. ശ്രീജേഷ് അടക്കം 12 താരങ്ങൾക്കാണ് പരമോന്നത കായിക പുരസ്‌കാരം ലഭിച്ചത്. ടോക്യോ ഒളിമ്പിക്‌സിലെ സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് ഖേൽരത്‌ന ലഭിച്ചിട്ടുണ്ട്.
സുനിൽ ഛേത്രി, മിതാലി രാജ് ,ലൗലിന ബോർഗോഹെയ്ൻ,രവികുമാർ ദഹിയ,മൻപ്രീത് സിങ് എന്നിവർക്കും ടോക്യോ പാരാലിമ്പിക്‌സിൽ സ്വർണമെഡൽ നേടിയ അവനി ലേഖര,മനീഷ് നൽവാൾ,കൃഷ്ണനാഗർ, പ്രമോദ് ഭാഗത്,സുമിത് ആന്റിലിൻ എന്നിവരും ഖേൽ രത്‌നക്ക് അർഹരായി.

🙏മലബാര്‍ എക്സ് പ്രസില്‍ മാദ്ധ്യമ പ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും നേരെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് പുതിയറ സ്വദേlശി കെ.അജല്‍ (23), കോഴിക്കോട് ചേവയൂര്‍ സ്വദേശി അതുല്‍ (23) എന്നിവരെ കൊല്ലം റെയില്‍വേ പൊലീസ് പിടികൂടി.

🙏നടന്‍ ജോജു ജോര്‍ജിനെ നടുറോഡില്‍ കൈയേറ്റം ചെയ്ത് ലാന്‍ഡ്റോവര്‍ ഡിഫന്‍ഡര്‍ കാര്‍ തല്ലിത്തകര്‍ത്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി.

🙏മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യ​തി​ന്​ ജ​മ്മു-​ക​ശ്​​മീ​രി​ലെ മു​തി​ര്‍​ന്ന ബി.​ജെ.​പി നേ​താ​വും മു​ന്‍ എം.​എ​ല്‍.​സി​യു​മാ​യ വി​ക്രം ര​ന്ധാ​വ​ക്കെ​തി​രെ കേ​സെ​ടു​ത്തു.ട്വ​ന്‍​റി20 ലോ​ക​ക​പ്പി​ല്‍ പാ​ക്​ വി​ജ​യം ആ​ഘോ​ഷി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ന്ധാ​വ പു​റ​ത്തു​വി​ട്ട പ്ര​കോ​പ​ന​പ​ര​മാ​യ വി​ഡി​യോ​ക്കെ​തി​രെ വ്യാ​പ​ക വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ന​ട​പ​ടി.

🙏കോട്ടയം കുറിച്ചി കേളൻ കവലയിൽ വയോധികദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി.ഭാര്യയെ ഹാളിനുള്ളില്‍ കിടക്കുന്ന നിലയില്‍ ആണ് കണ്ടെത്തിയത്. ഭര്‍ത്താവിനെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലും. ലോട്ടറിക്കച്ചവടക്കാരനായ കുറിച്ചി കേളന്‍ കവല കാഞ്ഞിരക്കാട്ട് വീട്ടില്‍ ഗോപി (80), ഭാര്യ കുഞ്ഞമ്മ (78) എന്നിവരെയാണ് ഇന്ന് രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

🙏ട്വൻറി 20 ക്രിക്കറ്റ് ലോക കപ്പിൽ ഇന്ന് ഇന്ത്യ അഫ്ഗാൻഫ്ഗാനെ നേരിടും. അബുദബിയില്‍ രാത്രി 7.30നാണ് മത്സരം. രണ്ട് കളിയും തോറ്റ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. റണ്‍റേറ്റിലും വളരെ പിന്നില്‍. ഇന്നത്തേത് അടക്കം മൂന്ന് കളികളും മികച്ച മാര്‍ജിനില്‍ ജയിക്കുകയും കുഞ്ഞന്‍ ടീമുകള്‍ വമ്പൻ ടീമുകളെ അട്ടിമറിക്കുന്നതിനായി കാത്തിരിക്കുകയുമാണ് ഇന്ത്യയ്ക്ക് സെമിയിലേക്കുള്ള വഴി.
നാല് പോയിന്റുമായി പട്ടികയില്‍ രണ്ടാമതാണ് അഫ്ഗാൻ.

🙏ഒരു ഡോസ് വാക്സിൻ എടുത്തവരെ തീയേറ്ററിൽ പ്രവേശിപ്പിക്കുന്ന കാര്യം ഇന്നത്തെ
കോവിസ് അവലോകന യോഗത്തിൽ ചർ ച്ചയാകും.കോവിഡ് വ്യാപനം കുറഞ്ഞതിനാല്‍ ഇളവ് നല്‍കാനാണ് സാധ്യത. സര്‍ക്കാരിന്‍റെ നിബന്ധന പ്രായോഗികമല്ലെന്നാണ് സിനിമാ സംഘടനകളുടെ നിലപാട്.

🙏കോവിഡ് വാക്സിനേഷന്‍ കുറവുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ജില്ല കലക്ടര്‍മാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുക. ഝാര്‍ഖണ്ഡ്, മണിപൂര്‍, നാഗാലാന്‍ഡ്, മേഘാലയ,ഉത്തര്‍പ്രദേശ് മഹാരാഷ്ട്ര അടക്കമുള്ള 11 സംസ്ഥാനങ്ങളിലെ 40 ജില്ലകളില്‍ 50 ശതമാനത്തിന് താഴെയാണ് വാക്സിനേഷന്‍ നിരക്ക്. വാക്സിനേഷന്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ യോഗത്തില്‍ സ്വീകരിക്കും.