കെ റെയിൽ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി.. പ്രളയ ദുരിതം ഉണ്ടാകുമ്പോൾ ഓടിയെത്താത്ത സർക്കാരിന് കെ റെയിലിൻ്റെ കാര്യത്തിൽ ഇരട്ടി വേഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.. ജനതാൽപര്യമല്ല കെ റെയിലിന് പിന്നിൽ ..


പതിനായിരക്കണക്കിന് കോടി രൂപയുടെ കൊള്ളയാണ് ലക്ഷ്യം ..
സർക്കാർ പദ്ധതി ഉപേക്ഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.. ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.