കോട്ടയം. വിവാഹ വാഗ്ദാനം നല്‍കി അധ്യാപികയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതായി പരാതി, യുവാവ് അറസ്റ്റില്‍.

ആലപ്പുഴ രാമങ്കരി സ്വദേശി റോബിന്‍ ജോബി(27) നെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒരു സംഘടനയുടെ സംസ്ഥാന നേതാവാണെന്ന് പോലീസ് പറഞ്ഞു.എം.ജി. സര്‍വകലാശാലയുടെ മുന്‍പിലെ സമരപ്പന്തലില്‍ നിന്നായിരുന്നു അറസ്റ്റ്.

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ അടിമാലിയിലെ ലോഡ്ജില്‍ കൊണ്ടുവന്ന് 2019 ഏപ്രില്‍ 23 ന് പീഡിപ്പിച്ചുവെന്നും പിന്നീട് വാഗ്ദാനത്തില്‍നിന്നു പിന്മാറിയെന്നുമാണ് കേസ്. ഇതോടെ യുവതി രാമങ്കരി പോലീസില്‍ പരാതി നല്‍കി.തുടര്‍ന്ന് ഒക്ടോബര്‍ ആദ്യം രാമങ്കരി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇരുപത്തിയാറാം തീയതിയാണ് കേസ് അടിമാലി പോലീസിന് കൈമാറിയത്. ഇതോടെയാണ് ഇന്നലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.