ആ​ലു​വ: ‘സ്നോ ​ബാ​ൾ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന മു​ന്തി​യ ഇ​നം ഹെ​റോ​യി​നു​മാ​യി അ​സം സ്വ​ദേ​ശി എ​ക്സൈ​സ് പി​ടി​യി​ൽ.അ​സം സ്വ​ദേ​ശി ഇം​ദാ​ദു​ൽ ഹ​ഖ്​ (29) എ​ന്ന​യാ​ളാ​ണ് ആലുവ പൊലീസിന്റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് മൂ​ന്നു​ഗ്രാം ഹെ​റോ​യി​ൻ പി​ടി​ച്ചെ​ടു​ത്തു.

ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് ഇ​യാ​ൾ. ഇ​ട​നി​ല​ക്കാ​രു​ടെ മു​ൻ​കൂ​ട്ടി​യു​ള്ള ഓ​ർ​ഡ​ർ പ്ര​കാ​ര​മാ​ണ് ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച്‌ കൊ​ടുക്കുന്ന​ത്. അ​സ​മി​ലെ ഗു​വാ​ഹ​തി​യി​ലു​ള്ള ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്ന് കേ​ര​ള​ത്തി​ൽ എ​ത്തി​ക്കു​ന്ന​ത്.ഏ​താ​നും മാ​സം മു​മ്പ്​ മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ ബം​ഗാ​ൾ സ്വ​ദേ​ശി​യി​ൽ​നി​ന്ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​യാ​ൾ ആ​ലു​വ റേ​ഞ്ച് എ​ക്സൈ​സ് സം​ഘ​ത്തിന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റു​ന്ന​തി​ന് ആ​ലു​വ മാ​റമ്പി​ള്ളി​ക്ക് സ​മീ​പം നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഇ​യാ​ളെ എ​ക്സൈ​സ് സം​ഘം കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യി​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്നു​ക​ൾ വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും കൂ​ടു​ത​ൽ അ​റ​സ്‌​റ്റ് ഉ​ട​നു​ണ്ടാ​കു​മെ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​അ​ജി​രാ​ജിന്റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ ടി.​വി. ജോ​ൺ​സ​ൻ, ഷാ​ഡോ ടീം ​അം​ഗ​ങ്ങ​ളാ​യ എ​ൻ.​ഡി. ടോ​മി, എ​ൻ.​ജി. അ​ജി​ത്കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ര​ജി​ത്ത് ആ​ർ. നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.