തിരുവനന്തപുരം.കോൺഗ്രസിൽ ചേർന്ന ചെറിയാൻ ഫിലിപ്പിന് പാർട്ടി പ്രാഥമിക അംഗത്വം നൽകി.. സിപിഐഎമ്മിലേക്ക് പോകുന്നവർക്ക് പാഠപുസ്തകമാണ് ചെറിയാൻ ഫിലിപ്പ് എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.. സിപിഐഎമ്മിൽ മാർക്സിസം ഇല്ലാതായെന്നും എല്ലാവരും ഒരുമിച്ച് നിന്നാൽ കോൺഗ്രസ് തിരിച്ചു വരുമെന്നും ചെറിയാൻ ഫിലിപ്പ് ആത്മവിശ്വാസം പ്രകടിപ്പിച്ചു..

രണ്ടു പതിറ്റാണ്ടിനു ശേഷമാണ് ചെറിയാൻ ഫിലിപ്പ് ഇന്ദിരാഭവന്റെ പട്ടികൾ ചവിട്ടിയത്. ഇടതു സഹവാസം ഉപേക്ഷിച്ച് തിരിച്ചെത്തിയ ചെറിയാന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അഞ്ച് രൂപയുടെ കോൺഗ്രസ് പ്രാഥമിക അംഗത്വം നൽകി..

സിപിഐഎമ്മിലേക്ക് പോകുന്നവർക്ക് ഒരു പാഠപുസ്തകമാണ് ചെറിയാൻ ഫിലിപ്പ് എന്ന് കെ സുധാകരൻ ചൂണ്ടിക്കാട്ടി..

പതിറ്റാണ്ടുകാലം വിശ്വസ്തനായിരുന്ന ചെറിയാൻ ഫിലിപ്പിനെ പിണറായി വിജയന് ഇത്ര പെട്ടെന്ന് എങ്ങനെ തള്ളിപ്പറയാൻ സാധിച്ചു എന്ന് രമേശ് ചെന്നിത്തല ചോദിച്ചു.പാലിൽ വെള്ളം ചേർത്തത് പോലെ സിപിഐഎമ്മിൽ മാർക്സിസം ഇല്ലാതായെന്ന് ചെറിയാൻ ഫിലിപ്പ് മറുപടി പ്രസംഗത്തിൽ വിമർശിച്ചു..

എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ കോൺഗ്രസ് തിരിച്ചു വരും എന്ന ആത്മവിശ്വാസവും ചെറിയാൻ പ്രകടിപ്പിച്ചു. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു ചെറിയാന്റെ തിരിച്ചുവരവ്. പക്ഷേ പാർട്ടിയിൽ ചെറിയാന് എന്ത് പദവി നൽകണമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല.