തിരുവനന്തപുരം. പരീക്ഷാഭവനിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ മിന്നൽ സന്ദർശനം…പരീക്ഷാഭവനിൽ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല എന്ന പരാതി ലഭിച്ചത്തിനെ തുടർന്നാണ് നടപടി… പരാതികൾ പരിഹരിക്കാൻ അടിയന്തിര നടപടി വേണമെന്ന് മന്ത്രി നിർദേശം നൽകി..

പരീക്ഷാ ഭവനിൽ വിളിക്കുന്ന അപേക്ഷകർക്കും പരാതിക്കാർക്കും വേണ്ട വിവരങ്ങൾ ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമായിരുന്നു..മന്ത്രിക്ക് നേരിട്ട് പരാതി ലഭിച്ചതോടെ മന്ത്രിയും പരീക്ഷാഭവൻ ഓഫീസിലേക്ക് വിളിച്ചു… എന്നാൽ സ്ഥിതി വ്യത്യസ്തമായിരുന്നില്ല… ഇതോടെയാണ് മന്ത്രി നേരിട്ടെത്തി പരിശോധന നടത്തിയത്…

ഫോൺ എടുക്കാൻ കൂടുതൽ ആളുകളെ നിയോഗിക്കണമെന്നും കൂടുതൽ ടെലിഫോൺ ലൈനുകൾ ഏർപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശം നൽകി… പരാതികളിൽ ഉടൻ പരിഹാരം കാണണമെന്നും മന്ത്രി ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്…റിസപ്‌ഷനും പരിസരപ്രദേശങ്ങളും വൃത്തിയാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്…മന്ത്രിമാരായ മുഹമ്മദ്‌ റിയാസിനും, വീണാ ജോർജിനും പിന്നാലെയാണ് വി ശിവൻകുട്ടിയും തന്റെ വകുപ്പിലെ പ്രധാന ഓഫീസിൽ മിന്നൽ പരിശോധന നടത്തുന്നത്…