കൊച്ചി. സ്വർണ്ണക്കടത്ത് കേസ് ഒന്നാം പ്രതി സ്വപ്ന സുരേഷിന് ജാമ്യം. എന്‍ഐഎ കേസില്‍ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതികളായ
സരിത്ത്, റബിൻസ്,മുഹമ്മദ് ഷാഫി, എംഎ ജലാല്‍ എന്നിവർ ഉള്‍പ്പെടെ എട്ടുപേര്‍ക്കാണ് ജാമ്യം.
റബിൻസ്,ഷാഫി,റമീസ് എന്നിവര്‍ കൊഫെപോസ കേസ് കഴിയും വരെ ജയിലില്‍തുടരും. ഇവർ ഒഴികെ എല്ലാവരും ഉടന്‍ ജയിൽ മോചിതരാകും.

രാജ്യാന്തമാനങ്ങൾ ഉള്ള കേസെന്ന് എൻഐഎ കോടതിയില്‍ പറഞ്ഞു

ഉന്നത ബന്ധങ്ങൾ ഉള്ളവർ കേസിൽ ഉൾപ്പെട്ടുവെന്നും എൻഐഎ .

അറസ്റ്റിലായി ഒരു വര്‍ഷത്തിനുശേഷമാണ് സ്വപ്ന ജാമ്യത്തിലിറങ്ങുന്നത്. കസ്റ്റംസ്,ഇഡി കേസുകളില്‍ നേരത്തേ ജാമ്യം കിട്ടിയിരുന്നു.