കൊച്ചി. ദത്ത് വിവാദത്തിൽ അനുപമയുടെ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി സ്വീകരിച്ചില്ല.

കേസിൽ കുടുംബ കോടതി നടപടി എടുക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി.

ഈ സാഹചര്യത്തിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു.


കുടുംബ കോടതിയുടെ പരിഗണനയിലുള്ള കേസിൽ ഇടപെടൽ ആവശ്യമില്ലെന്ന് ഹൈക്കോടതി.

ഹേബിയസ് കോർപ്പസ് ഹർജി പിൻവലിച്ചുകൂടെയെന്നും കോടതി.
കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിൽ ആണെന്ന് പറയാൻ കഴിയില്ല – ഹൈക്കോടതി.

DNA പരിശോധന നടത്താൻ ശിശുക്ഷേമ സമിതിയ്ക്ക് അധികാരം ഉണ്ട് എന്നും കോടതി അഭിപ്രായപ്പെട്ടു.

ഹർജി പിൻവലിയ്ക്കാൻ അനുപമയ്ക്ക് ഹൈക്കോടതി സമയം നൽകി.