തൃശൂർ .ചാവക്കാട് ബി ജെ പി പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 3 പേർ അറസ്റ്റിൽ. സുനീർ അനീഷ് വിഷ്ണു എന്നിവരാണ് പിടിയിലായത്. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് പോലീസ് വ്യക്തമാക്കി.

ഞായറാഴ്ച്ച വൈകീട്ടാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം ബി ജെ പി പ്രവർത്തകനായിരുന്ന ബിജുവിനെ കുത്തി കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഒളിവിൽ പോയ പ്രതികളെ തിങ്കളാഴ്ച ഉച്ചയോട് കൂടിയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായ സുനീർ അനീഷ് വിഷ്ണു എന്നിവരെ പോലീസ് ചോദ്യം ചെയ്തു. കൊലപാതകത്തിന് പിന്നിൽ വ്യക്തി വിരോധമാണെന്ന് പോലീസ് വ്യക്തമാക്കി.

കൊല്ലപ്പെട്ട ബിജുവിന്റെ മൃതദേഹം വിലാപയാത്രയായാണ് ചാവക്കാടെ വീട്ടിലെത്തിച്ചത്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.