ഒന്നാം വര്‍ഷ ബി.എഡ്. പ്രവേശനം 2021ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു .കേരളസര്‍വകലാശാലയുടെ 2021 22 അദ്ധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ബി.എഡ്. പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് വെബ്‌സൈറ്റില്

(http:// admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് അപേക്ഷാ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് നിശ്ചിത സര്‍വകലാശാല ഫീസ് (ഫീസ് വിശാദാംശങ്ങള്‍ വെബ്‌സൈറ്റില്‍) ഓണ്‍ലൈനായി ഒടുക്കി അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റ് എടുത്ത് നവംബര്‍ 3 ന് മുമ്പ് കോളേജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കേണ്ടതാണ്.

അലോട്ട്‌മെന്റ് ലഭിച്ച കോളേജ്, കോഴ്‌സ്, കാറ്റഗറി, അഡ്മിഷന്‍ തീയതി എന്നിവ അലോട്ട്‌മെന്റ് മെമ്മോയില്‍ നിന്ന് ലഭിക്കും. മെമ്മോയില്‍ പറഞ്ഞിരിക്കുന്ന തീയതികളില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം (കൂടുതല്‍ വിവരങ്ങള്‍ക്ക് അലോട്ട്‌മെന്റ് മെമ്മോ കാണുക) കോളേജില്‍ ഹാജരായി പെര്‍മെനന്റ് അഡ്മിഷന്‍ എടുക്കേണ്ടതാണ്.ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച് നവംബര്‍ 3-ന് ഉളളില്‍ അഡ്മിഷന്‍ എടുക്കാത്ത വിദ്യാര്‍ത്ഥികളെ അടുത്ത അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നതല്ല.പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ പി.ജി. ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് (ജറിയാട്രിക്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബര്‍ 16 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ 2019 – 20 ബാച്ച് എം.ഫില്‍. ഫിലോസഫി, ഹിസ്റ്ററി, സുവോളജി എന്നീ വിഷയങ്ങളുടെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.പരീക്ഷാഫീസ്

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2020 സ്‌കീമിലെ 2020 അഡ്മിഷന്‍ വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക്. ഡിഗ്രി നവംബര്‍ 2021 ന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ നവംബര്‍ 9 വരെയും 150 രൂപ പിഴയോടെ നവംബര്‍ 11 വരെയും 400 രൂപ പിഴയോടെ നവംബര്‍ 12 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ രജിസ്‌ട്രേഷന്‍ slcm. keralauniversity.ac.in എന്ന പുതിയ ലിങ്ക് വഴി നടത്തേണ്ടതാണ്.എസ്.സി., എസ്.ടി. സീറ്റ് ഒഴിവ്

കേരളസര്‍വകലാശാല നാനോസയന്‍സ് പഠനവകുപ്പില്‍ എം.എസ്‌സി. ഫിസിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ നാനോ സയന്‍സ് പ്രോഗ്രാമിന് 2021 – 23 ബാച്ച് അഡ്മിഷന് എസ്.ടി.സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 3 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.കേരളസര്‍വകലാശാല ഫിലോസഫി പഠനവകുപ്പില്‍ എം.എ.ഫിലോസഫി പ്രോഗ്രാമിന് 2021 – 23 ബാച്ച് അഡ്മിഷന് എസ്.സി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 3 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.