മലപ്പുറം. നരിപ്പറമ്പിൽ മിനി ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു

തൃപ്പങ്ങോട് ആനപ്പടി സ്വദേശികളായ സൽമാനുൽ ഫാരിസ്,സെഫിൻ ഫർഹാൻ എന്നിവരാണ് മരിച്ചത്.

നരിപ്പറമ്പ് പന്തെപാലത്തിന് സമീപത്ത് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ചേർന്ന് ആലത്തൂർ ഇമ്പിച്ചിബാവ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.